നെവിൻ, ലെവിൻ, അമൽ, അക്ഷയ്​

ഡാർക്​ വെബിൽ നിന്ന്​ എൽ.എസ്​.ഡി വരുത്തി കച്ചവടം ചെയ്യുന്ന നാലു പേർ കൊച്ചിയിൽ പിടിയിൽ

കൊച്ചി: വിൽപനക്കായി കൊച്ചിയിലെത്തിച്ച വൻ മയക്കുമരുന്നു ശേഖരവുമായി നാലു​ പേർ പിടിയിൽ.  721 എൽ.എസ്​.ഡി സ്​റ്റാമ്പുകൾ, 1.08 ഗ്രാം ഹാഷിഷ്​, 20 ഗ്രാം കഞ്ചാവ്​, 8,04,500 രൂപ എന്നിവയുമായി എറണാകുളം സ്വദേശികളാണ്​ അറസ്​റ്റിലായത്​. 

ചിലവന്നൂരിൽ വാടകക്ക്​ താമസിക്കുന്ന വടുതല പച്ചാളം കോൽപ്പുറത്ത്​ നെവിൻ (28), അയ്യപ്പൻകാവ്​ ഇലഞ്ഞിക്കൽ വീട്ടിൽ ലെവിൻ (28), പച്ചാളം കൊമരോത്ത്​ അമൽ (22), അയ്യപ്പൻകാവ്​ പയ്യപ്പിള്ളി അക്ഷയ്​ (22) എന്നിവരാണ്​ അറസ്​റ്റിലായത്​. ഡാർക്​ വെബ്​​ വഴി ബിറ്റ്​കോയിൻ ഇടപാടിലൂടെയാണ്​ സംഘം എൽ.എസ്​.ഡി അടക്കമുള്ളവ കൊച്ചിയിലെത്തിച്ചത്​. 

വിദേശ വിപണിയിൽ രണ്ടര മുതൽ മൂന്ന്​ ഡോളർ വരെ വിലയുള്ള എൽ.എസ്​.ഡി സ്​റ്റാമ്പുകൾ കൊറിയറിൽ വരുത്തി 1300 മുതൽ 1500 വരെ രൂപക്കാണ്​ ഇവർ വിറ്റിരുന്നത്​. നെവിനാണ്​ സംഘത്തിലെ പ്രധാനി. ഇയാളുടെ ചിലവന്നൂരിലെ വാടക വീട്ടിൽനിന്നാണ്​ 97 എൽ.എസ്​.ഡി സ്​റ്റാമ്പുകൾ, ഹാഷിഷ്​, കഞ്ചാവ്​, 7.86 ലക്ഷം രൂപ, മൊബൈൽ ഫോണുകൾ, ഡിജിറ്റൽ ത്രാസ്​ എന്നിവ പിടിച്ചെടുത്തത്​. എൽ.എസ്​.ഡി സ്​റ്റാമ്പുകൾ വിൽപന നടത്തിയിരുന്നവരാണ്​ മറ്റുള്ളവർ. ലെവി​െൻറ വീട്ടിൽനിന്ന്​ 618 സ്​റ്റാമ്പുകളും 18,500 രൂപയും കണ്ടെടുത്തു. ആറ്​ എൽ.എസ്​.ഡി സ്​റ്റാമ്പുകളുമായി മറ്റ്​ രണ്ടുപേരെ പിടികൂടിയപ്പോൾ ലഭിച്ച വിവരത്തി​െൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ്​ സംഘം വലയിലായത്​.

കൊടൈക്കനാൽ കേന്ദ്രീകരിച്ച്​ ടൂറിസം മേഖലയിൽ പ്രവർത്തിച്ചിരുന്ന നെവിൻ വർഷങ്ങളായി കൊച്ചിയിലേക്ക്​ മയക്കുമരുന്ന്​ എത്തിക്കുന്നുണ്ടെന്ന്​ പൊലീസ്​ പറഞ്ഞു. ജർമൻ സ്വദേശിനിയെ വിവാഹം കഴിച്ച്​ കഴിഞ്ഞ ഫ്രെബ്രുവരി മുതലാണ്​ ചിലവന്നൂരിൽ വാടകക്ക്​ താമസമാക്കിയത്​. ഇയാളുടെ ആസ്​തി സംബന്ധിച്ച്​ പൊലീസ്​ പരിശോധിക്കുന്നുണ്ട്​.

സിറ്റി പൊലീസ്​ കമീഷണർ സി.എച്ച്​. നാഗരാജു, ഡെപ്യൂട്ടി കമീഷണർ ഐശ്വര്യ ഡോഗ്​റെ എന്നിവരുടെ നിർദേശപ്രകാരം നാർകോട്ടിക്​ സെൽ അസിസ്​റ്റൻറ്​ കമീഷണർ കെ.എ. തോമസി​െൻറ നേതൃത്വത്തിൽ കൊച്ചി സിറ്റി ഡാൻസാഫാണ്​ മയക്കുമരുന്ന്​ വേട്ട നടത്തിയത്​.

Tags:    
News Summary - four arrested with lsd and marijuana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.