പെൻഷൻ വാങ്ങുന്നവരെ നിരീക്ഷിക്കും, സംഘമായി ബസിൽ കയറി തിരക്കുണ്ടാക്കും; റിട്ട. എസ്.ഐയുടെ പോക്കറ്റടിച്ച നാൽവർ സംഘം പിടിയിൽ

കോഴിക്കോട്: ട്രഷറിയിൽ നിന്ന് പെന്‍ഷന്‍ തുക വാങ്ങി ബസിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന റിട്ട. എസ്.ഐയുടെ പോക്കറ്റടിച്ച സംഭവത്തിൽ നാലുപേർ പിടിയിൽ. പുല്‍പ്പള്ളി ആനപ്പാറ സ്വദേശി പൂതാനം കോളനിയിലെ ബിനോയ് (50), കാരശ്ശേരി തോട്ടുമുക്കം സ്വദേശി ചുണ്ടന്‍കുന്നന്‍ ഹുസ്സൈന്‍ (59), താമരശ്ശേരി അമ്പായത്തോട് സ്വദേശി ഷമീര്‍ (47), കൊച്ചി പള്ളുരുത്തി സ്വദേശി പാലക്കല്‍ ഹൗസില്‍ ജോയ് നിസാര്‍ (62) എന്നിവരെയാണ് കോഴിക്കോട് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. റിട്ട. എസ്‌.ഐ വി. ചന്ദ്രന്‍റെ പണമാണ് പ്രതികൾ തട്ടിയെടുത്തത്. കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലെ ട്രഷറിയില്‍ നിന്ന് പെന്‍ഷന്‍ വാങ്ങി തിരികെ വീട്ടിലേക്ക് ബസിൽ മടങ്ങുകയായിരുന്നു ഇദ്ദേഹം. സിവില്‍ സ്‌റ്റേഷന്‍ ബസ് സ്റ്റോപ്പില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ബസിലാണ് കയറിയത്. ഇദ്ദേഹത്തെ നിരീക്ഷിച്ചിരുന്ന പ്രതികൾ പിന്നാലെ ഇതേ ബസിൽ കയറി. കൃത്രിമമായി തിരക്ക് സൃഷ്ടിച്ച് പണം കൈക്കലാക്കുകയായിരുന്നു.

ബസിൽ നിന്ന് ഇറങ്ങിയ ശേഷമാണ് പണം നഷ്ടമായെന്ന് റിട്ട. എസ്‌.ഐ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടക്കാവ് പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

Tags:    
News Summary - Four arrested for picking pockets of retired SI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.