മൂന്നിനം പക്ഷികളെക്കൂടി കണ്ടത്തെി

കേളകം: വനം വന്യജീവി വകുപ്പിന്‍െറയും മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ ആറളം വന്യജീവിസങ്കേതത്തില്‍ നടത്തിയ 18ാമത്തെ പക്ഷിസര്‍വേ സമാപിച്ചു. സര്‍വേയില്‍ പുതിയ മൂന്നിനം പക്ഷികളെക്കൂടി കണ്ടത്തെി. ചാരക്കണ്ടന്‍ ബണ്ടിങ്, പൊതപ്പൊട്ടന്‍, മഴക്കൊച്ച തുടങ്ങിയവയാണ് പുതിയ പക്ഷിജാതികള്‍.

മഴക്കൊച്ച
 

വന്യജീവിസങ്കേതത്തില്‍ മുമ്പു കണ്ടിട്ടില്ലാത്ത  ഈ മൂന്നിനമടക്കം 150  പക്ഷിജാതികളെ മൂന്നു ദിവസമായി നടന്ന സര്‍വേയില്‍ കണ്ടത്തെി. ഇതോടെ വന്യജീവിസങ്കേതത്തില്‍ കണ്ടത്തെിയ മൊത്തം പക്ഷിജാതികളുടെ എണ്ണം 244  ആയതായി വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ വി. സജികുമാര്‍ അറിയിച്ചു. കേരളത്തില്‍ അപൂര്‍വമായിമാത്രം കാണുന്ന പാണ്ടന്‍ വേഴാമ്പലിനെയും മലമുഴക്കി വേഴാമ്പലിനെയും സര്‍വേയില്‍ കണ്ടത്തെി.

പക്ഷിനിരീക്ഷകരായ സത്യന്‍ മേപ്പയൂര്‍, മനോജ് ഇരിട്ടി, സുശാന്ത് മടപ്പുരച്ചാല്‍, രവി പാറക്കല്‍, റോഷനാഥ് തുടങ്ങിയ തെന്നിന്ത്യയിലെയും ലക്ഷദ്വീപിലെയും 70ഓളം പക്ഷിനിരീക്ഷകര്‍ സര്‍വേയില്‍ പങ്കെടുത്തു. വന്യജീവിസങ്കേതത്തില്‍ അഞ്ച് സ്ഥലങ്ങളില്‍ താമസിച്ചാണ് പക്ഷികളുടെ കണക്കെടുപ്പ് നടത്തിയത്. സമാപനചടങ്ങ് വി. സജികുമാര്‍ ഉദ്ഘാടനംചെയ്തു. അസി. വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ വി. മധുസൂദനന്‍ സ്വാഗതവും ഫോറസ്റ്റര്‍ ഷാജഹാന്‍ നന്ദിയും പറഞ്ഞു.

Tags:    
News Summary - found 3 types birds also

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.