തൃശൂർ: ആർ.എസ്.പി നേതാവും മുൻ യു.ഡി.എഫ് സ്ഥാനാർഥിയുമായ എം.ടി മുഹമ്മദ് നഹാസ് ബി.ജെ.പിയിൽ ചേർന്നു. തൃശൂരിലെ കയ്പമംഗലം മണ്ഡലത്തിൽ നിന്ന് അദ്ദേഹം യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്.
ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷണന്‍റെ സാന്നിധ്യത്തിലാണ് നഹാസ് ബി.ജെ.പിയിലെത്തിയത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കയ്പമംഗലം വേണ്ടെന്നും പകരം മറ്റൊരു മണ്ഡലം വേണമെന്നും ആർ.എസ്.പി നിലപാടെടുത്തിരുന്നു.
ധർമടമോ കല്യാശേരിയോ നൽകണമെന്നാണ് ആർ.എസ്.പിയുടെ ആവശ്യം. എന്നാൽ മട്ടന്നൂർ മണ്ഡലമാണ് യു.ഡി.എഫ് നൽകിയത്. ഇതോടെ നഹാസിന് കയ്പമംഗലത്ത് മത്സരിക്കാൻ സാധിക്കാതെയായി. ഇതിന് പിന്നാലെയാണ് നഹാസ് ആർ.എസ്.പി വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.