എൻ.എസ്.എസ് ഗുരുതര നിയമക്കുരുക്കിലെന്ന്​ മുൻ രജിസ്​ട്രാർ

കൊച്ചി: കമ്പനി വ്യവസ്ഥകൾ തുടർച്ചയായി ലംഘിച്ച​ നായർ സർവിസ്​ സൊസൈറ്റി ഗുരുതര നിയമക്കുരുക്കിലാണെന്ന്​ എൻ.എസ്​.എസ്​ മുൻ രജിസ്​ട്രാർ പ്രഫ. വി.പി. ഹരിദാസ്​, മുൻ ഡയറക്ടർ ഡോ. സി.ആർ. വിനോദ്​ കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

നിയമം ലംഘിക്കുന്ന ജനറൽ സെക്രട്ടറിക്കും ബോർഡ്​ അംഗങ്ങൾക്കും സംസ്ഥാന കമ്പനി ഇൻസ്​പെക്ടർ ജനറലിനും നോട്ടീസ്​ അയക്കാൻ കോടതി ഉത്തരവിട്ട സാഹചര്യത്തിൽ എൻ.എസ്​.എസ്​ നേതൃത്വം രാജിവെക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

എൻ.എസ്​.എസ്​ നേതൃത്വം കമ്പനി രജിസ്​ട്രാർക്ക്​ നൽകിയ റിട്ടേണുകൾക്ക്​ നിയമസാധുതയില്ല. 1961ലെ കേരള നോൺ ട്രേഡിങ്​​ കമ്പനി​ നിയമങ്ങളും 2013ലെ ഇന്ത്യൻ കമ്പനി നിയമവും അനുസരിച്ചാണ്​ എൻ.എസ്​.എസ്​ ഭരണ നിർവഹണം നടത്തേണ്ടത്​. ഇതനുസരിച്ച്​ ഓരോ ഡയറക്ടർക്കും പ്രത്യേക കോഡ്​ നമ്പർ വേണമെന്നുണ്ട്. നിലവിലെ ബോർഡ്​ അംഗങ്ങൾ ആരും ഇതുവരെ കോഡ്​ നമ്പർ നേടിയിട്ടില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി.

അഡ്വ. ടി​.കെ.ജി. നായർ, അയർക്കുന്നം രാമൻ നായർ, മുക്കാപുഴ നന്ദകുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പ​​ങ്കെടുത്തു.

Tags:    
News Summary - Former registrar says NSS is in serious legal trouble

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.