പണാപഹരണം നടത്തിയതിന് മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് 10 വർഷം കഠിന തടവിന്

തിരുവനന്തപുരം: പണാപഹരണം നടത്തിയതിന് മുൻ പഞ്ചായത്ത് സെക്രട്ടറിയെ 10 വർഷം കഠിന തടവിന് ശിക്ഷിച്ചു. കോട്ടയം ജില്ലയിലെ മുണ്ടക്കയം ഗ്രാമ പഞ്ചായത്തിലെ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ആർ. ശ്രീകുമാറിനെയാണ് ശിക്ഷിച്ചത്. പണാപഹരണം നടത്തിയ കേസിൽ കോട്ടയം വിജിലൻസ് കോടതി അഞ്ച് വകുപ്പുകളിലായി ഓരോ വകുപ്പിനും രണ്ട് വർഷം വീതം കഠിന തടവിനും ആകെ 95,000 രൂപ പിഴ അടക്കുന്നതിനും ശിക്ഷിച്ചു.

2008 ജൂൺ മുതൽ 2008 ആഗസ്റ്റ് വരെയുള്ള കാലഘട്ടത്തിൽ മുണ്ടക്കയം ഗ്രാമ പഞ്ചായത്തിലെ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ശ്രീകുമാർ തൊഴിലുറപ്പ് പദ്ധതിക്കായി കൃഷി ഉപകരണങ്ങൾ പത്തനംതിട്ടയിലെ റീജിയണൽ ആഗ്രോ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോ-ഓപ്പറേറ്റീവ് ഓഫ് കേരള ലിമിറ്റഡ് (റെയ്ഡ്കോ) യിൽ നിന്നും വാങ്ങിയതായി വ്യാജ രസീത് ഉപയോഗിച്ച് കൃത്രിമത്വം കാണിച്ചു. ഇതിൽ 75,822 രൂപയുടെ പണാപഹരണം നടത്തിയതായി കണ്ടെത്തി.

ഇത്രയും രൂപ സർക്കാരിന് നഷ്ടം ഉണ്ടാക്കിയതിന് കോട്ടയം വിജിലൻസ് യൂനിറ്റ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. കുറ്റപത്രം നൽകിയ കേസിലാണ് അഞ്ച് വകുപ്പുകളിലായി ഓരോ വകുപ്പിനും രണ്ട് വർഷം വീതം കഠിന തടവിനും, ആകെ 95,000 രൂപ പിഴ അടക്കുന്നതിനും പ്രതിയായ ശ്രീകുമാറിനെ ശിക്ഷിച്ചത്.

കോട്ടയം വിജിലൻസ് മുൻ ഡി.വൈ.എസ്.പി കൃഷ്ണകുമാർ. പി രജിസ്റ്റർ ചെയ്ത കേസിൽ കോട്ടയം വിജിലൻസ് ഇൻസ്പെക്ടർമാരായിരുന്ന അമ്മിണി കുട്ടൻ, കെ.എ. രമേശൻ, ആർ. മധു, സജു വർഗ്ഗീസ് എന്നിവർ അന്വേഷണം നടത്തി. കോട്ടയം വിജിലൻസ് ഡി.വൈ.എസ്.പി യായിരുന്ന എസ്. സുരേഷ് കുമാർ കുറ്റപത്രം സമർപ്പിച്ച കേസിലാണ്  ശ്രീകുമാർ കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി കണ്ടെത്തിയത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ പറയുന്നു. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ രാജ് മോഹൻ.ആർ പിള്ള ഹാജരായി.

Tags:    
News Summary - Former panchayat secretary gets 10 years rigorous imprisonment for embezzlement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.