കോഴിക്കോട് : മുൻ മന്ത്രി പ്രഫ.സി രവീന്ദ്രനാഥ് എഴുതിയ സുസ്ഥിര വികസനം ഭാവിയുടെ വികസന കാഴ്ചപ്പാട് എന്ന പുസ്തകം പ്രഫ. എം കെ സാനു പ്രകാശനം ചെയ്തു. ഏറെ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന വികസന കാര്യത്തിൽ സുസ്ഥിര വികസനത്തിന് ഉതകുന്ന മൂല്യവത്തായ ഒരു ആശയമാണ് പ്രൊഫ.സി രവീന്ദ്രനാഥ് ഈ പുസ്തകത്തിലൂടെ മുന്നോട്ട് വച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
സാനുമാഷിന്റെ കൊച്ചിയിലെ വസതിയിൽ നടത്തിയ ചടങ്ങിൽ ടി. നരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കൊച്ചി മേയർ എം.അനിൽ കുമാർ പുസ്തകം ഏറ്റുവാങ്ങി. പ്രഫ.സി രവീന്ദ്രനാഥ്, കെ സുധാകരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.