ഇടുക്കിയിൽ ദലിത്​ പെൺകുട്ടിയെ പീഡിപ്പിച്ച മുൻ ഡി.വൈ.എഫ്​.ഐ പ്രവർത്തകൻ ജയിലിൽ ആത്​മഹത്യ ചെയ്​തു

കട്ടപ്പന: ഇടുക്കിയിൽ ദലിത്​ പെൺകുട്ടിയെ പീഡിപ്പിച്ചതിന്​ അറസ്​റ്റിലായ മുൻ ഡി.വൈ.എഫ്​.ഐ പ്രവർത്തകൻ ജയിലിൽ ആത്​മഹത്യ ചെയ്​തു. മനു മനോജാണ്​ തൊടുപുഴ മുട്ടം ജയിലിൽ തൂങ്ങി മരിച്ചത്​​. പീഡനത്തിനിരയായ പെൺകുട്ടി തീകൊളുത്തി ആത്​മഹത്യ ചെയ്​തിരുന്നു.

നരിയമ്പാറ സ്വദേശിനിയായ പതിനാറുകാരിയെയാണ്​ ഡി.വൈ.എഫ്​.ഐ പ്രവർത്തകനായ മനു പീഡനത്തിനിരയാക്കിയത്​.പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചശേഷം മനു പല തവണ പീഡിപ്പിക്കുകയായിരുന്നുവെന്ന്​ പൊലീസ് പറഞ്ഞു.

ഒക്​ടോബർ 22നാണ് ​കുളിമുറിയിൽ കയറിയ പെൺകുട്ടി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഉടൻതന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കും മാറ്റിയിരുന്നു. മുഖത്തും കഴുത്തിൻെറ ഭാഗങ്ങളിലും കൂടുതൽ പൊള്ളലേറ്റ പെൺകുട്ടി മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെയാണ്​ മരിച്ചത്​.

Tags:    
News Summary - Former DYFI Member Suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.