കാട്ടാനയുടെ ആക്രമണത്തില്‍ വയനാട്ടിലും ഗൂഡല്ലൂരിലും രണ്ടുപേര്‍ കൊല്ലപ്പെട്ടു

സുല്‍ത്താന്‍ബത്തേരി/ ഗൂഡല്ലൂര്‍: വയനാട്ടിലും ഗൂഡല്ലൂരിലുമുണ്ടായ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവും വിറകുപെറുക്കാന്‍ പോയ വൃദ്ധനുമടക്കം രണ്ടുപേര്‍ ദാരുണമായി കൊല്ലപ്പെട്ടു. സുല്‍ത്താന്‍ബത്തേരിക്കടുത്ത് വടക്കനാട് പള്ളിവയല്‍  മണലിമൂല നായിക്ക കോളനിയിലെ മാരന്‍െറ മകന്‍ രാജനും(32) ഗൂഡല്ലൂര്‍ ചേരമ്പാടി പടച്ചേരിയിലെ നാരായണസാമി(65)യുമാണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ച രാത്രിയോടെയാണ് രാജനെ കാട്ടാന കൊലപ്പെടുത്തിയത്. ജോലി കഴിഞ്ഞ് വനത്തിലുള്ള ഒറ്റയടിപ്പാതയിലൂടെ കോളനിയിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. സംഭവസ്ഥലത്തുതന്നെ രാജന്‍ മരിച്ചു.  ബൊമ്മിയാണ് രാജന്‍െറ മാതാവ്. സുനില്‍ കുമാര്‍ (ഒമ്പത്), മഞ്ജു (ആറ്), ചിഞ്ചു (മൂന്ന്), ഒരു വയസ്സുള്ള ആണ്‍കുട്ടി എന്നിവരാണ് മക്കള്‍.

 കാട്ടില്‍ വിറക് പെറുക്കാന്‍ പോയപ്പോഴാണ് ചേരമ്പാടി പടച്ചേരിയിലെ  കൂലിപ്പണിക്കാരനായ നാരായണസാമി(65)യെ ആന കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.  ഒറ്റയാന്‍െറ മുന്നില്‍പ്പെട്ട നാരായണസാമിയെ ആന ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രജനി രക്ഷപ്പെട്ടോടി വനത്തിനു പുറത്തത്തെിയാണ് വിവരം അറിയിച്ചത്. നാരായണസാമിയുടെ ഭാര്യ ജയലക്ഷ്മി.  ഒരു മകളുണ്ട്. രാജന്‍െറ മരണം അറിഞ്ഞ് നിരവധി ആളുകളാണ് പ്രദേശത്ത് തടിച്ചുകൂടിയത്. സ്ഥലത്തത്തെിയ വനപാലകര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തത്തെി.

Tags:    
News Summary - forest elephant attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.