തിരുവനന്തപുരം: വന്യജീവി ആക്രമണം തടയാൻ വനാതിർത്തികളിൽ സ്ഥാപിച്ച സോളാർ ഫെൻസിങ്ങുകൾ തകരാറിലായാൽ ഇനി വനം വകുപ്പ് ജീവനക്കാർ തന്നെ നന്നാക്കും. ഇതിനുള്ള ആദ്യഘട്ട പരിശീലനം പൂർത്തിയായി. സംസ്ഥാന സർക്കാറിന്റെ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ പദ്ധതിയുടെ ഭാഗമായാണിത്. അദ്യഘട്ടമായി 1500 പേർക്കാണ് പരിശീലനം നൽകിയത്. ഇവർ ഓരോ സ്റ്റേഷനിലെയും ജീവനക്കാരെ പരിശീലിപ്പിക്കും.
സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണിക്ക് സാധനങ്ങൾ ശേഖരിക്കാൻ ടൂൾ റൂമുകൾ സ്ഥാപിക്കും. ഫെൻസിങ് ഉള്ള സ്ഥലത്ത് കാൽനടയായി പട്രോളിങ് നടത്തിയാണ് ഇപ്പോൾ തകരാർ കണ്ടുപിടിക്കുന്നത്. ഇതിന് പകരം സ്മാർട്ട് ഫെൻസിങ് സ്ഥാപിക്കും. നോർത്ത് വയനാട് ഡിവിഷനിൽ ഇതിനുള്ള പരീക്ഷണം നടക്കുന്നുണ്ട്. വിജയിച്ചാൽ സംസ്ഥാനം മുഴുവൻ നടപ്പാക്കും.
സംസ്ഥാനത്ത് 4500 കിലോമീറ്റർ ഫെൻസിങ് സ്ഥാപിച്ചാൽ വന്യജീവി ആക്രമണത്തിന് പരിഹാരമാകുമെന്നാണ് വനം വകുപ്പിന്റെ കണക്കുകൂട്ടൽ. ഇതിൽ 2500 കിലോമീറ്ററിൽ ഇപ്പോൾ ഫെൻസിങ്ങുണ്ട്. 800 കിലോമീറ്ററിൽ പണി പുരോഗമിക്കുകയാണ്. ബാക്കി സ്ഥാപിക്കുന്നതിനുള്ള പദ്ധതി സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.