Posted On
date_range Updated On
date_range വിൻസെൻറ് എം.എൽ.എയുടെ ഫോൺ ഫോറൻസിക് പരിശോധനക്കയക്കും
തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന കോവളം എം.എല്‍.എ എം. വിന്സെൻറിെൻറ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കും. എം.എല്‍.എ ഹോസ്റ്റലില്‍നിന്ന് കണ്ടെത്തിയ ഫോണ്‍ ആണ് ഫോറന്‍സിക് പിശോധനക്ക് അയക്കുന്നത്. എം.എൽ.എ നടത്തിയ ഫോൺ സംഭാഷണങ്ങളെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നതിനാണ് പരിശോധനക്ക് അയക്കുന്നത്.
എന്നാൽ സുരക്ഷാ പ്രശ്നങ്ങളുള്ളതിനാൽ എം.എൽ.എയുമായി തെളിെവടുപ്പ് നടത്തില്ലെന്ന് പൊലീസ് അറിയിച്ചു. എം.വിൻസെൻറ് ഇന്നു വൈകിട്ടു നാലുവരെ പൊലീസ് കസ്റ്റഡിയിലാണ്.
എം. വിന്സെൻറിെൻറ ജാമ്യാപേക്ഷ ഇന്ന് കോടതി പരഗണിക്കും. നേരത്തെ, ജാമ്യാപേക്ഷ തള്ളിയ കോടതി ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു. അഞ്ചു ദിവസത്തെ കസ്റ്റഡിയായിരുന്നു പൊലീസ് ആവശ്യപ്പെട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.