വിദേശിയുടെ മദ്യം ഒഴിപ്പിച്ച സംഭവം: ഗ്രേഡ് എസ്.ഐയെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: വിദേശിയുടെ മദ്യം ഒഴിപ്പിച്ചുകളഞ്ഞ സംഭവത്തിൽ കോവളം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഷാജിയെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ സി.ഐക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കും. ഇന്നലെ സ്വീഡിഷ് പൗരനായ സ്റ്റീവ് എന്ന വിനോദസഞ്ചാരിയെ മദ്യം വാങ്ങിയതിന്റെ ബില്ല് കൈവശം വെക്കാത്താതിന് കോവളത്ത് വെച്ച് പൊലീസ് പിടികൂടിയിരുന്നു. പുതുവത്സരത്തിൽ പരസ്യമായ മദ്യപാനം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ പൊലീസ് നടത്തുന്ന വാഹന പരിശോധനക്കി​ടെയാണ്​ കേരളത്തി​ലെത്തിയ വിനോദ സഞ്ചാരി സ്റ്റീവിനോട് മദ്യം കളയാൻ പൊലീസ് ആവശ്യപ്പെട്ടത്.

ബില്ല് കൈവശമില്ലാത്തതിനാല്‍ മദ്യം കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയതോടെ സ്റ്റീവ് മദ്യം പൊലീസിന് മുന്നില്‍ വച്ച് ഒഴിച്ചുകളയുകയായിരുന്നു. തുടര്‍ന്ന് ബിവറേജില്‍ പോയി ബില്ലും വാങ്ങി പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയാണ് സ്റ്റീവ് മടങ്ങിയത്.

ഇതിനെതിരെ ടൂറിസം മന്ത്രി രംഗത്തുവന്നു. സർക്കാറിന്‍റെ ഒരു നയത്തിന്​ വിരുദ്ധമായിട്ടാണോ ഇത്​ നടന്നതെന്ന്​ പരിശോധിക്കപ്പെടണമെന്ന്​ മന്ത്രി പറഞ്ഞു. സംഭവം ബന്ധപ്പെട്ട വകുപ്പ്​ മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്​. വിഷയത്തിൽ അന്വേഷണം നടത്തി നടപടി എടുക്കുമെന്ന്​ പ്രതീക്ഷിക്കുകയാണ്​. സർക്കാറിന്​ ഒപ്പംനിന്ന്​ സർക്കാറിനെ അള്ളുവെക്കുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ബന്ധപ്പെട്ടവർ നടപടി എടുക്കണം.

കോവിഡ്​ കാരണം ടൂറിസം രംഗത്ത്​ വലിയ നഷ്ടമാണ്​ ഉണ്ടായത്​. വിദേശ സഞ്ചാരികളുടെ വരവ്​ ഇല്ലാതായി. കൂടുതൽ വിദേശ സഞ്ചാരികൾ കടന്നുവരുമെന്ന്​ ഉറപ്പാണ്​. അതിനിടയിൽ ഉണ്ടാകുന്ന ഇത്തരം പ്രവർത്തനങ്ങളെ ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ പാടില്ല. കേരളത്തിൽ ടൂറിസ്റ്റ്​ പൊലീസിങ്​ സമ്പ്രദായം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

വെള്ളിയാഴ്ചയാണ്​ സംഭവമുണ്ടായത്​. കോവളത്തെ താമസസ്ഥലത്തേക്ക് പോകുകയാണെന്ന് വിദേശി പറഞ്ഞെങ്കിലും മദ്യം കൊണ്ടുപോകാൻ കഴിയില്ലെന്ന് പൊലീസ് വാശിപിടിച്ചു. സ്കൂട്ടർ തടഞ്ഞ പൊലീസ്​ മദ്യത്തിന്‍റെ ബിൽ ആവശ്യപ്പെട്ടു. ബില്ല്​ ഇല്ലന്നറിയിച്ച സ്റ്റീവിനോട്​ കുപ്പി സഹിതം മദ്യം കളയാൻ ആവശ്യപ്പെട്ടു.

എന്നാൽ, കുപ്പി പ്ലാസ്റ്റിക്​ ആയതിനാൽ മദ്യം ഒഴുക്കിക്കളഞ്ഞ്​ കുപ്പി വലിച്ചെറിയാതെ ബാഗിൽ തന്നെ അദ്ദേഹം തിരികെവെച്ചു. രണ്ട്​ കുപ്പികൾ ഒഴുക്കിക്കളഞ്ഞു. ഇത്​ സമീപത്തുണ്ടായിരുന്ന ചിലർ വിഡിയോ പകർത്തുന്നത്​ കണ്ടയുടനെ പൊലീസ്​ നിലപാട്​ മാറ്റി. ബിൽ നൽകിയാൽ മദ്യം കൊണ്ടുപോകാമെന്നായി പൊലീസ്​.

ബിവറേജിൽനിന്ന് വാങ്ങാൻ മറന്ന വിദേശി തിരികെ പോയി ബിൽ വാങ്ങി വന്ന് പൊലീസിനെ കാണിച്ച ശേഷമാണ് ഒരു കുപ്പി തിരികെ കൊണ്ടുപോകാനായത്​. എന്നാൽ, മദ്യം നിർബന്ധിച്ച്​ ഒഴിച്ചുകളഞ്ഞെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന്​ സിറ്റി പൊലീസ്​ കമീഷണർ ബൽറാംകുമാർ ഉപാധ്യായ വാർത്താക്കുറിപ്പിലറിയിച്ചു. സുരക്ഷാപരിശോധനകളുടെ ഭാഗമായ പരിശോധനക്കിലെ ബില്ല്​ ഇല്ലാത്തതിനാൽ വിദേശി സ്വമേധയാ മദ്യം ഒഴുക്കികളയുകയായിരുന്നെന്നും അദ്ദേഹത്തോട്​ പൊലീസ്​ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും അദ്ദേഹം വ്യക്​തമാക്കി. സംഭവത്തിൽ പൊലീസ്​ അന്വേഷണം തുടങ്ങിയിട്ടുണ്ട്​. കൂടാതെ മുഖ്യമന്ത്രി റിപ്പോർട്ട്​ തേടുകയും ചെയ്തു.

Tags:    
News Summary - Foreigner's alcohol case: Grade SI suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.