ഫുട്​ബാൾ താരാരാധന: നാസർ ഫൈസി കൂടത്തായിക്കെതിരെ മുനീർ; ആരെങ്കിലും പറയുന്നതിന്​ സമുദായം മറുപടി പറയേണ്ടതില്ല

മലപ്പുറം: ലോകകപ്പ്​ ഫുട്​ബാൾ താരാരാധനയുമായി ബന്ധപ്പെട്ട്​ സമസ്ത നേതാവ്​ നാസർ ഫൈസി കൂടത്തായി നടത്തിയ പരാമർശങ്ങൾക്കെതിരെ വിമർശനവുമായി മുസ്​ലിം ലീഗ്​ നേതാവ്​ എം.കെ. മുനീർ. ആരെങ്കിലും പറയുന്നതിന്​ സമുദായം മറുപടി പറയേണ്ട കാര്യമില്ലെന്ന്​ നാസർ ഫൈസിയുടെ പേര്​ പരാമർശിക്കാതെ മുനീർ പറഞ്ഞു.

ഒരാളുടെ ഇംഗിതത്തിനനുസരിച്ച്​ എന്തെങ്കിലും പറഞ്ഞാൽ അതിൽ​ മുസ്​ലിം ലീഗിന്‍റെയും മുസ്​ലിം സമുദായത്തിന്‍റെയും സമസ്ത​യുടെയും അഭിപ്രായമെന്താണെന്ന്​ ചോദിച്ചുള്ള അന്തിച്ചർച്ചകൾ ഗുണകരമല്ല. ഇതൊന്നും ഞങ്ങളുടെ മേൽ കെട്ടിവെക്കേണ്ട കാര്യമില്ലെന്നും മുനീർ പറഞ്ഞു. കോളജ് യൂനിയന്‍ വിജയികൾക്ക്​ എം.എസ്.എഫ് ജില്ല കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അത്​ സമസ്​തയുടെ നിലപാട്​ -പി.എം.എ. സലാം

മലപ്പുറം: ലോകകപ്പ്​ ഫുട്​ബാൾ ആവേശം അതിരുകവിയുന്നതിനെതിരെ സമസ്ത നടത്തിയ പരാമർശങ്ങൾ അവരുടെ നിലപാടാണെന്ന്​ മുസ്​ലിം ലീഗ്​ സംസ്ഥാന ആക്ടിങ്​ ജനറൽ സെക്രട്ടറി പി.എം.എ. സലാം. മലപ്പുറത്ത്​ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്​ മറുപടി പറയുകയായിരുന്നു അദ്ദേഹം.

സമസ്തയുടെ കാര്യങ്ങളിൽ മുസ്​ലിം ലീഗ്​ ഇടപെടാറില്ല. ഫുട്​ബാൾ ഒരു രാഷ്ട്രീയവിഷയമല്ലാത്തതിനാൽ അക്കാര്യത്തിൽ ലീഗിന്​ നിലപാടില്ലെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Football star worship: MK Muneer says community should not respond to what someone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.