തിരുവനന്തപുരം: ഹോട്ടലുകളിൽ നിന്ന് പാകം ചെയ്ത ഭക്ഷ്യവസ്തുക്കളുടെ ഓൺലൈൻ വിതരണത്തിനുള്ള സമയം സർക്കാർ നീട്ടി. നിലവിൽ വൈകീട്ട് അഞ്ചു മണിവരെയാണ് സമയം. ഇത് എട്ടു മണിയായി ദീർഘിപ്പിച്ചു..
അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കൊപ്പം ഹോട്ടലുകൾക്കും പ്രവർത്തിക്കാനുള്ള അനുമതി നൽകിയിരുന്നു. പാഴ്സൽ മാത്രം നൽകാനാണ് അനുമതി. നിലവിൽ അതിന്റെ പ്രവർത്തന സമയം രാവിലെ ഏഴു മുതൽ വൈകീട്ട് അഞ്ചുവരെയാണ്. എന്നാൽ ഓൺലൈൻ വഴി ഭക്ഷണ വിതരണം നടത്തുന്ന ഹോട്ടലുകൾക്ക് എട്ടു മണി വരെ പ്രവർത്തിക്കാമെന്നാണ് പുതിയ ഉത്തരവ്.
കടകൾ അഞ്ചു മണിക്ക് തന്നെ അടയ്ക്കണം. എന്നാൽ ഓൺലൈൻ വഴിയുള്ള ഭക്ഷണ വിതരണത്തിനായുളള കൗണ്ടർ എട്ടു മണി വരെ പ്രവർത്തിപ്പിക്കാം. എന്നാൽ, വിതരണം നടത്തുന്നവർ ഒമ്പത് മണിക്ക് മുമ്പ് അത് പൂർത്തിയാക്കണമെന്നും ഉത്തരവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.