ഹോട്ടലിൽനിന്ന് ഭക്ഷ്യവിഷബാധ: രണ്ടുപേർക്കുകൂടി ‘സാൽമോണെല്ല’ സ്ഥിരീകരിച്ചു
കാക്കനാട്: ഭക്ഷ്യ വിഷബാധയേറ്റ് കാക്കനാട് സൺറൈസ് ആശുപത്രിയിൽ ചികിത്സ തേടിയ രണ്ടുപേരുടെ രക്തപരിശോധനയിൽകൂടി ‘സാൽമോണെല്ല’ ബാക്ടീരിയ കണ്ടെത്തി. കാക്കനാട് മാവേലിപുരം ലേ ഹയാത്ത് ഹോട്ടലിൽനിന്ന് ഷവർമ കഴിച്ച് വിഷബാധയേറ്റ് മരിച്ച കോട്ടയം സ്വദേശി രാഹുൽ ഡി. നായരുടെ രക്ത പരിശോധനയിലും സാൽമൊണെല്ല കണ്ടെത്തിയിരുന്നു.
അതിനിടെ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയ അഞ്ചുപേരെക്കൂടി നഗരസഭ ആരോഗ്യവിഭാഗം കണ്ടെത്തി. ഇതോടെ ചികിത്സ തേടിയവർ 13 ആയി. കണ്ണൂർ സ്വദേശികളായ ശ്രീനിഷ്, നിഖിൽ, തൊടുപുഴ സ്വദേശി മീനാക്ഷി, കാക്കനാട്ടെ മെബൈൽ ഷോപ്പ് ജീവനക്കാരൻ പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ഫാരിസ്, വാഴക്കാല സ്വദേശിനി ലിമ ബാബു എന്നിവരാണ് ചികിത്സയിലുള്ളത്.
19, 20 തീയതികളിൽ ലേ ഹയാത്ത് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചതായി ഇവർ ആരോഗ്യ വിഭാഗത്തെ അറിയിച്ചിട്ടുണ്ട്.
ചികിത്സ തേടിയവരുടെ റിപ്പോർട്ട് തൃക്കാക്കര പൊലീസും ശേഖരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.