പിണറായിയിൽനിന്ന് ഇ.ഡി റിയാസിലേക്ക് നീങ്ങുമോ?

ന്യൂ​ഡ​ൽ​ഹി: മാ​സ​പ്പ​ടി​ക്കേ​സി​ൽ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യി​ച്ച എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റി(​ഇ.​ഡി)​ന്റെ രീ​തി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച സു​പ്രീം​കോ​ട​തി ബെ​ഞ്ച് ത​ന്നെ ഹ​വാ​ല ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​വ​രെ​യും മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രെ​യും ഒ​ക്കെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​ക്കാ​ൻ ഇ.​ഡി​ക്ക് പൂ​ർ​ണ അ​ധി​കാ​ര​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​തോ​ടെ മാ​സ​പ്പ​ടി​ക്കേ​സി​ൽ നി​ന്ന് ഹ​വാ​ല കേ​സി​ലേ​ക്ക് ഇ.​ഡി കേ​ന്ദ്രീ​ക​രി​ക്കു​മോ എ​ന്ന ചോ​ദ്യ​മാ​ണ് നി​യ​മ​വൃ​ത്ത​ങ്ങ​ളി​ൽ നി​ന്നു​യ​രു​ന്ന​ത്. ഏ​താ​നും കോ​ൺ​ഗ്ര​സ്, ലീ​ഗ്, ബി.​ജെ.​പി നേ​താ​ക്ക​ളു​ടെ പേ​രു​ക​ൾ കൂ​ടി പ​റ​ഞ്ഞു​കേ​ൾ​ക്കു​ന്ന മാ​സ​പ്പ​ടി കേ​സി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ത​ൽ​ക്കാ​ല​ത്തേ​ക്ക് ത​ട​യി​ട്ട​ത് സി.​പി.​എ​മ്മി​നു​പു​റ​മെ മൂ​ന്ന് പാ​ർ​ട്ടി​ക​ൾ​ക്കും ആ​ശ്വാ​സ​മാ​യി മാ​റു​മ്പോ​ൾ സു​പ്രീം​കോ​ട​തി ഹ​വാ​ല ഇ​ട​പാ​ടു​ക​ൾ അ​ന്വേ​ഷി​ക്കാ​ൻ പ​ച്ച​ക്കൊ​ടി കാ​ണി​ച്ചെ​ന്ന നി​ല​ക്ക് പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സി​നെ​തി​രാ​യ നീ​ക്ക​വു​മാ​യി ഇ.​ഡി മു​ന്നോ​ട്ടു​പോ​കു​മോ എ​ന്നാ​ണ​റി​യേ​ണ്ട​ത്. ഹൈ​കോ​ട​തി​യി​ലെ ഹ​ര​ജി​ക്കാ​ര​നാ​യ ഷാ​ജ​ഹാ​ന്റെ ഒ​ത്തു​ക​ളി ആ​രോ​പ​ണം വ​രു​ന്ന​ത് ഇ​ത്ത​ര​മൊ​രു പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടി​യാ​ണ്.

മാ​സ​പ്പ​ടി​ക്കേ​സി​ലെ ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ ഇ.​ഡി​ക്ക് പൂ​ർ​ണ അ​ധി​കാ​ര​മു​ണ്ടെ​ങ്കി​ലും അ​തി​നു​ശേ​ഷം സം​സ്ഥാ​ന പൊ​ലീ​സ് ഇ​ക്കാ​ര്യ​ത്തി​ൽ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് ഇ.​ഡി​ക്ക് നി​ർ​ദേ​ശി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ഒ​രു കു​റ്റ​കൃ​ത്യ​ത്തെ​ക്കു​റി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ അ​റി​യി​ക്കു​ന്ന​തോ​ടെ ഇ.​ഡി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം തീ​ർ​ന്നു. അ​ത് ക​ഴി​ഞ്ഞാ​ൽ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​ത് സം​സ്ഥാ​ന​മാ​ണെ​ന്നും അ​ക്കാ​ര്യം ഇ.​ഡി​യു​ടെ അ​ധി​കാ​ര പ​രി​ധി​ക്ക​പ്പു​റ​ത്താ​ണെ​ന്നും അ​വ​ധി​ക്കാ​ല ബെ​ഞ്ച് ഓ​ർ​മി​പ്പി​ച്ചു.

ഇ.​ഡി ന​ൽ​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ പ്ര​കാ​രം കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ കേ​ര​ള പൊ​ലീ​സ് ബാ​ധ്യ​സ്ഥ​മാ​ണോ എ​ന്ന​ത് പ്ര​ത്യേ​കം പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​ൽ ത​ന്നെ ഇ​തു​സം​ബ​ന്ധി​ച്ച് വൈ​രു​ധ്യ​മാ​ർ​ന്ന നി​രീ​ക്ഷ​ണ​ങ്ങ​ളാ​ണു​ള്ള​തെ​ന്ന് കോ​ട​തി തു​ട​ർ​ന്നു.

കേ​സി​ൽ കു​റ്റാ​രോ​പി​ത​രാ​യ പി​ണ​റാ​യി​ക്കും മ​ക​ൾ​ക്കും മ​രു​മ​ക​നും ത​ങ്ങ​ളു​ടെ ഭാ​ഗം പ​റ​യാ​ൻ അ​വ​സ​രം ന​ൽ​കാ​ത്ത ത​ര​ത്തി​ൽ ഈ ​ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കേ​ണ്ട അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം എ​ന്താ​യി​രു​ന്നു​വെ​ന്ന് ജ​സ്റ്റി​സ് മോ​ഹ​ന ചോ​ദി​ച്ചു. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​ലെ 17-എ ​വ​കു​പ്പ് പ്ര​കാ​രം മു​ൻ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ എ​ങ്ങ​നെ​യാ​ണ് അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​ക​യെ​ന്ന് ജ​സ്റ്റി​സ് ബാ​ഗ്ചി​യും ചോ​ദി​ച്ചു. എ​ന്നാ​ൽ, കോ​ട​തി നി​ർ​ദേ​ശി​ച്ചാ​ൽ പി​ന്നെ മു​ൻ​കൂ​ർ അ​നു​മ​തി വേ​ണ്ടെ​ന്നാ​യി​രു​ന്നു ഇ.​ഡി അ​ഭി​ഭാ​ഷ​ക​ന്റെ മ​റു​പ​ടി. സു​പ്രീം​കോ​ട​തി​യു​ടെ വി​ധി​യും ത​ന്റെ വാ​ദ​ത്തി​ന് ബ​ല​മാ​യി അ​ഭി​ഭാ​ഷ​ക​ൻ കാ​ണി​ച്ചു. എ​ന്നാ​ൽ, ഈ ​കേ​സ് കോ​ട​തി​വി​ധി കൊ​ണ്ടു​ണ്ടാ​യ കേ​സ​ല്ലെ​ന്നും ഇ.​ഡി ന​ൽ​കി​യ വി​വ​രം ആ​ധാ​ര​മാ​ക്കി​യു​ള്ള​താ​ണെ​ന്നും ജ​സ്റ്റി​സ് ബാ​ഗ്ചി ഇ​തി​നെ​യും ഖ​ണ്ഡി​ച്ചു. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള കാ​ര്യ​ങ്ങ​ൾ ഉ​ണ്ടോ എ​ന്ന​ത് സം​സ്ഥാ​ന​ത്തെ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​ണ് പ​രി​ശോ​ധി​ക്കേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

Tags:    
News Summary - ED's Scope in Masappadi Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.