പാറശാലയിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു; എൻജിൻ പാളം തെറ്റി, ആളാപായമില്ല, ട്രെയിനുകൾ വൈകും

തിരുവനന്തപുരം: പാറശ്ശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ് ട്രെയിൻ പാളംതെറ്റി. ബിലാസ്പൂർ-തിരുനെൽവേലി എക്സ്പ്രസ് ട്രെയിനിന്റെ എൻജിനാണ് പാളം തെറ്റിയത്. ട്രാക്കിൽ വീണ മണ്ണു നീക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ട്രെയിൻ എൻജിന്റെ നാലു ചക്രങ്ങളാണ് പാളം തെറ്റിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് റെയിൽവേ അറിയിച്ചു. പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം. തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. മണ്ണ് പൂർണമായും നീക്കി തുടർ പരിശോധനകൾക്ക് ശേഷമേ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയൂ എന്ന് റെയിവേ വൃത്തങ്ങൾ അറിയിച്ചു.

പരശുറാം അടക്കം നിരവധി ട്രെയിനുകൾ വൈകുന്നുണ്ട്. പ്രദേശത്ത് കഴിഞ്ഞദിവസം ശക്തമായ മഴ പെയ്തിരുന്നു. ഇതേത്തുടർന്നാണ് മണ്ണ് പാളത്തിലേക്ക് ഇടിഞ്ഞു വീണത്. തിരുവനന്തപുരം സെൻട്രൽ വിട്ട് നാഗർകോവിലിലേക്കാണ് ട്രെയിൻ പോയിക്കൊണ്ടിരുന്നത്. ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലിലാണ് വലിയ അപകടം ഒഴിവായത്. നാഗർകോവിൽ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളാണ് ഏറെയും വൈകുന്നത്.

ട്രെയിനുകൾ റദ്ദാക്കി

  • തിരുവനന്തപുരം നോർത്ത്-നാഗർകോവിൽ ജങ്ഷൻ പാസഞ്ചർ
  • നാഗർകോവിൽ ജങ്ഷൻ-തിരുവനന്തപുരം നോർത്ത് പാസഞ്ചർ
  • നാഗർകോവിൽ ജങ്ഷൻ-കൊല്ലം ജങ്ഷൻ പാസഞ്ചർ
  • കൊല്ലം ജങ്ഷൻ-നാഗർകോവിൽ ജങ്ഷൻ പാസഞ്ചർ
  • നാഗർകോവിൽ ജങ്ഷൻ-തിരുവനന്തപുരം നോർത്ത് പാസഞ്ചർ
  • തിരുവനന്തപുരം നോർത്ത്-നാഗർകോവിൽ ജങ്ഷൻ പാസഞ്ചർ

പിടിച്ചിട്ടിരിക്കുന്ന ട്രെയിനുകൾ

  • താംബരം-തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ
  • മധുര-പുനലൂർ എക്സ്പ്രസ്
  • താംബരം-തിരുവനന്തപുരം സെൻട്രൽ അമൃത് ഭാരത് എക്സ്പ്രസ്

പുറപ്പെടാൻ വൈകുന്ന ട്രെയിനുകൾ

  • ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്പ്രസ്
  • കന്യാകുമാരി-മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ്
  • നാഗർകോവിൽ ജങ്ഷൻ-പുനലൂർ പാസഞ്ചർ
  • തിരുവനന്തപുരം നോർത്ത്- നാഗർകോവിൽ ജങ്ഷൻ പാസഞ്ചർ
  • പുനലൂർ-കന്യാകുമാരി പാസഞ്ചർ
  • പൂണെ-കന്യാകുമാരി എക്സ്പ്രസ്
  • തിരുവനന്തപുരം സെൻട്രൽ-താംബരം എക്സ്പ്രസ്
Tags:    
News Summary - Landslide Derails Train Engine in Parassala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.