Posted On
date_range Updated On
date_range ഭക്ഷ്യവിഷബാധ: മെഡിക്കൽ കോളജിലെ ഒരു ജീവനക്കാരി കൂടി ചികിത്സ തേടി
ഗാന്ധിനഗർ: ഭക്ഷ്യവിഷബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ മറ്റൊരു ജീവനക്കാരി കാരിത്താസിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മെഡിക്കൽ കോളജിലെ വനിതാ നഴ്സിങ് അസിസ്റ്റന്‍റാണ് ചികിത്സ തേടിയത്. ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന നഴ്സ് രശ്മി ഇന്നലെ മരിച്ചിരുന്നു.
കഴിഞ്ഞ 29ന് സംക്രാന്തിയിലുളള മലപ്പുറം കുഴിമന്തിയിൽ നിന്നാണ് ഇപ്പോൾ ചികിത്സ തേടിയ നഴ്സും അൽഫാം കഴിച്ചത്. തുടർന്ന് വയറിളക്കവും ഛർദിയും ഉണ്ടാകുകയും മെഡിക്കൽ കോളജിൽ നിന്ന് മരുന്ന് വാങ്ങി കഴിക്കുകയുമായിരുന്നു. ഇതേ കടയിൽ നിന്ന് കുഴിമന്തി കഴിച്ച നഴ്സ് ഇന്നലെ മരിച്ചതോടെ ഭീതിയിലായ ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.