ന്യൂഡൽഹി: ഭക്ഷ്യധാന്യ വിതരണത്തില്‍ പ്രളയബാധിത പ്രദേശങ്ങള്‍ക്ക് പ്രത്യേക പരിഗണന വേണമെന്ന് കേരളം. സംസ്ഥാനത്തിന് ഒരുലക്ഷം ടൺ മിച്ച ധാന്യമുണ്ട്. ഇത് ഭക്ഷ്യസുരക്ഷ നിയമപ്രകാരമുള്ള നിരക്കിൽ പ്രളയബാധിത പ്രദേശത്തെ മുന്‍ഗണന വിഭാഗത്തില്‍പെടാത്ത ജനങ്ങള്‍ക്കുകൂടി നൽകാൻ അനുവദിക്കണമെന്ന് മന്ത്രി പി. തിലോത്തമൻ കേന്ദ്ര സർക്കാറിേനാട് ആവശ്യപ്പെട്ടു.
ഭക്ഷ്യ, ഉപഭോക്തൃകാര്യ മന്ത്രാലയം വിളിച്ച സംസ്ഥാന മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും േയാഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ നിയമം അനുശാസിക്കുന്നത് ഉത്സവസമയത്തും ദുരന്തകാലത്തും മിനിമം താങ്ങുവില നിരക്കിൽ മുൻഗണനേതര വിഭാഗങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാമെന്നാണ്. എന്നാല്‍, പ്രളയദുരിതം ബാധിച്ച മുന്‍ഗണന ഇതരവിഭാഗങ്ങളുടെ അവസ്ഥയും മുന്‍ഗണന വിഭാഗങ്ങളുടേതുപോലെ ദയനീയമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
റേഷന്‍ വിതരണത്തില്‍ സമ്പൂര്‍ണ കമ്പ്യൂട്ടർവത്കരണം നടപ്പാക്കിയതായും ആധാര്‍ സീഡിങ് കേരളത്തില്‍ 97 ശതമാനം പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു. കേന്ദ്രവിഹിതം വെട്ടിക്കുറച്ചതിനാല്‍ വെള്ള കാര്‍ഡുള്ളവര്‍ക്ക് ഈ മാസം മണ്ണെണ്ണ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും മഞ്ഞ, പിങ്ക്, നീല കാര്‍ഡുകള്‍ ഉള്ളവര്‍ക്ക് ഈ മാസവും മണ്ണെണ്ണ വിതരണത്തില്‍ തടസ്സമില്ലെന്നും മന്ത്രി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.