ദുരിതാശ്വാസത്തി​െൻറ മറവിൽ നികുതിവെട്ടിച്ച്​ വസ്​ത്രക്കടത്ത്​; യു.പി സ്വദേശികൾ പിടിയിൽ

കോഴിക്കോട്​: പ്രളയ ദുരിതാശ്വാസത്തി​​​െൻറ മറവിൽ ട്രെയിൻവഴി നികുതി വെട്ടിച്ച്​ കടത്തിയ വസ്​ത്രശേഖരം പിടികൂടി. ഉത്തർപ്രദേശിലെ മുസാഫിർ നഗറിൽനിന്ന്​ കൊച്ചുവേളിയിലേക്ക്​ കൊണ്ടുവന്ന ചുരിദാറുകളാണ്​ കോഴിക്കോട്ടുവെച്ച്​ റെയിൽവേ സംരക്ഷണ സേന പിടികൂടിയത്​. മുസാഫിർ നഗർ സ്വദേശികളായ അജം, ഷഹനൂർ അഹമ്മദ്​ എന്നിവ​രെ റെയിൽവേ സംരക്ഷണ സമിതി കസ്​റ്റഡിയിലെടുത്ത്​ 48,946 രൂപ പിഴ ചുമത്തി. പ്രതികളെയും വസ്​ത്രങ്ങളും പിന്നീട്​ ജി.എസ്​.ടി വകുപ്പിന്​ കൈമാറി.

ബുധനാഴ്​ച രാവിലെ കോഴിക്കോട്​ സ്​റ്റേഷനിലെത്തിയ ഡെറാഡൂൺ ​-കൊച്ചുവേളി എക്​സ്​പ്രസി​​​െൻറ ജനറൽ കമ്പാർട്ട്​മ​​െൻറിൽ റെയിൽവേ സംരക്ഷണ സേന പരിശോധന നടത്തവേ വസ്​ത്രങ്ങളടങ്ങിയ ബാഗുകൾ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതി​​​െൻറ ഉടമകളായ യു.പി സ്വദേശികൾ വസ്​ത്രങ്ങൾ പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ളതാണെന്ന്​ പറഞ്ഞ്​ ഒഴിഞ്ഞുമാറി. സംശയം തോന്നി ഉദ്യോഗസ്​ഥർ കൂടുതൽ പരിശോധന നടത്തിയപ്പോഴാണ്​ 28 ബാഗുകളിലായി സൂക്ഷിച്ച 800 കിലോ തൂക്കംവരുന്ന ചുരിദാറുകൾ പിടികൂടിയത്​. തുടരന്വേഷണത്തിൽ​ നികുതിവെട്ടിച്ച​ുള്ള വസ്​ത്രക്കടത്താണെന്ന്​​ വ്യക്​തമായി​.

റെയിൽവേ സംരക്ഷണ സേന ഇൻസ്​പെക്​ടർ വിനോദ്​ ജി. നായർ, എസ്​.​െഎ കെ.എം. നിശാന്ത്​, ഹെഡ്​ കോൺസ്​റ്റബിൾ പി. മോഹനൻ, ആർ.കെ. ഭാസ്​കരൻ, ബി.എസ്​. പ്രമോദ്​, പി.പി. ബിനീഷ്​, കോൺസ്​റ്റബ്​ൾമാരായ പി. സു​േരഷ്​കുമാർ, ഒ. ദിലീപ്​ എന്നിവരടങ്ങിയ സംഘമാണ്​ തുണിത്തരങ്ങൾ പിടികൂടിയത്​.


Tags:    
News Summary - Flood Theft: UP Natives Arrested in Kozhikode -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.