Posted On
date_range Updated On
date_range ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടയാൾ പനി ബാധിച്ച് മരിച്ചു
അടിമാലി: പനി ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. അടിമാലി കരിങ്കുളം മൂന്നാടന് അശോകെൻറ മകന് അനീഷാണ് (28) മരിച്ചത്. കഴിഞ്ഞമാസം അടിമാലി മേഖലയിലുണ്ടായ പ്രകൃതിക്ഷോഭത്തില്‍ ദുരിതത്തിലായവരെ സഹായിക്കാനും വെള്ളം കയറിയ വീടുകള്‍ ശുചീകരിക്കാനും അനീഷും സജീവമായി ഉണ്ടായിരുന്നു. ഒരാഴ്ചയായി കടുത്ത പനി പിടിപെട്ട അനീഷ് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. തുടർന്ന് രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലര്‍ച്ച മൂന്നോടെ മരിച്ചു. നേരത്തെ എലിപ്പനി സംശയിച്ചിരുന്നെങ്കിലും സ്ഥിരീകരിച്ചിട്ടില്ലെന്ന് ദേവിയാര്‍ കോളനി പ്രാഥമികാരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ വിഭാഗം അറിയിച്ചു. മാതാവ്: ഷൈല. സഹോദരങ്ങൾ: അമ്പിളി, അക്ഷയ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.