ദോഹയിലേക്കുള്ള വിമാനം വൈകി; പ്രതിഷേധവുമായി യാത്രക്കാര്‍
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ദോഹയിലേക്കുള്ള വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചു. ശനിയാഴ്ച വൈകീട്ട് 7.40ന് ദോഹയിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകിയത്.
വൈകീട്ട് അഞ്ചു മുതല്‍ യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. 6.25ന് അബൂദബിയില്‍നിന്ന് എത്തേണ്ട വിമാനം വൈകിയതോടെയാണ് വിമാനം വൈകുന്നകാര്യം അധികൃതര്‍ അനൗണ്‍സ് ചെയ്തത്. ഈ വിമാനമാണ് ദോഹയിലേക്ക് പോകേണ്ടിയിരുന്നത്. വിമാനം പുറപ്പെടുന്നത് സംബന്ധിച്ച് എയര്‍ലൈന്‍ ജീവനക്കാര്‍ വ്യക്തമായ വിവരം നല്‍കിയില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു.
വിസ കാലാവധി കഴിയുന്നവരും അടിയന്തരമായി ജോലിയില്‍ പ്രവേശിക്കേണ്ടവരും യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നു. ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാര്‍ ബഹളംവെച്ചെങ്കിലും സാധിക്കില്ലെന്ന് എയര്‍ലൈന്‍ അധികൃതര്‍ പറഞ്ഞു. ഒടുവില്‍ ഞായറാഴ്ച പുലര്‍ച്ചെ 12.30ന് ദോഹയിലേക്കുള്ള വിമാനം റീഷെഡ്യൂള്‍ ചെയ്ത് ചെക് ഇന്‍ തുടങ്ങിയതോടെയാണ് യാത്രക്കാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.