Posted On
date_range Updated On
date_range ബാഗിൽ പാമ്പ്; പാലക്കാട് സ്വദേശിയുടെ വിമാന യാത്ര മുടങ്ങി
നെടുമ്പാശേരി: പാമ്പ് വില്ലനായപ്പോൾ അബുദാബിയിലേക്ക് പോകാനെത്തിയയാളുടെ യാത്ര മുടങ്ങി. പാലക്കാട് സ്വദേശി സുനിലിെൻറ യാത്രയാണ് മുടങ്ങിയത്. ലീവ് കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് മടങ്ങുമ്പോൾ ഹാൻഡ് ബാഗേജിൽ പച്ച കൂർക്കയും ഏത്തപ്പഴവും ഭാര്യ എടുത്തു വച്ചിരുന്നു. ഇത് സുനിൽ ശ്രദ്ധിച്ചില്ല. വിമാനതാവളത്തിലെത്തി പരിശോധനയ്ക്കായി ബാഗേജ് തുറക്കാൻ സി.ഐ.എസ്.എഫുകാർ നിർദേശിച്ചപ്പോൾ ബാഗിൽ നിന്നും ഒരു ചെറിയ പാമ്പ് ചാടുകയായിരുന്നു.
അനധികൃതമായി പാമ്പിനെ കടത്താൻ ശ്രമിച്ചെന്ന പരാതിയുമായി ഇയാളെ പൊലീസിന് കൈമാറുകയും ചെയ്തു. പൊലീസ് വിശദമായി പരിശോധിച്ചപ്പോഴാണ് പച്ച കൂർക്കയിലെ മണ്ണിനൊപ്പമുണ്ടായിരുന്ന പാമ്പാണെന്ന് മനസിലായത്.സുനിലിനെതിരെ മറ്റേതെങ്കിലും കേസുകളുണ്ടോയെന്ന് പരിശോധിച്ചായിരിക്കും പൊലീസ് തുടർ നടപടികൾ സ്വീകരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.