കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടന്ന ഫ്ലാറ്റ് രജിസ്ട്രേഷനുകളു ടെ വിവരങ്ങൾ ശേഖരിക്കുന്നു. മരടിലെ വിവാദ ഫ്ലാറ്റുകളുടെ രജിസ്ട്രേഷനിൽ കോടികളു ടെ ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് രജിസ്ട്രേഷൻ വകുപ്പ് നടപടി. സംസ് ഥാനത്തുടനീളം ഫ്ലാറ്റ് രജിസ്ട്രേഷനുകളിൽ സമാന തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് ക ണ്ടെത്തുകയാണ് ലക്ഷ്യം.
മരടിൽ അടുത്തിടെ 40ഉം 50ഉം ലക്ഷം രൂപക്ക് വിറ്റ ഫ്ലാറ്റുകളുട െ രേഖകളിൽ വലിയ വ്യത്യാസം കണ്ടെത്തിയിരുന്നു. 12 വർഷം മുമ്പ് വാങ്ങിയവർ ആധാരത്തിൽ കാണ ിച്ച വില ലക്ഷത്തിൽ താഴെ മാത്രമായിരുന്നു. സർക്കാറിന് കോടികളുടെ നഷ്ടം ഉണ്ടാകും വിധം ആധാരത്തിൽ വില കുറച്ച് ഫ്ലാറ്റുകൾ രജിസ്റ്റർ ചെയ്യുന്നത് വ്യാപകമാണെന്ന സൂചനയെത്തുടർന്നാണ് രജിസ്ട്രേഷൻ വകുപ്പ് നടപടിക്കൊരുങ്ങുന്നത്.
ആദ്യഘട്ടത്തിൽ ഫ്ലാറ്റുകളുടെയും പിന്നാലെ വാണിജ്യ കെട്ടിടങ്ങളുടെയും തുടർന്ന് മറ്റുള്ളവയുടെയും വിവരങ്ങൾ ശേഖരിക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് എല്ലാ സബ് രജിസ്ട്രാർമാർക്കും നിർദേശം നൽകിയതായി രജിസ്ട്രേഷൻ ഐ.ജി എ. അലക്സാണ്ടർ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതോടൊപ്പം ഫ്ലാറ്റുകളുടെ വിസ്തീർണമടക്കം വിവരങ്ങൾ രേഖപ്പെടുത്തിയതിൽ പിഴവുണ്ടെങ്കിൽ തിരുത്തും.
ഈ ജോലികൾ ഒരാഴ്ചക്കകം പൂർത്തിയാകും. ശേഖരിച്ച വിവരങ്ങൾ സൂക്ഷ്മ പരിശോധന നടത്താൻ തിരുവനന്തപുരത്ത് രജിസ്ട്രേഷൻ ഐ.ജിയുടെ ഓഫിസിൽ മോണിറ്ററിങ് സെൽ രൂപവത്കരിക്കും.
പ്രമാണ പരിശോധനയിൽ പ്രാവീണ്യമുള്ളവരും ഐ.ടി വിദഗ്ധരും ഉൾപ്പെടുന്നതാണ് അഞ്ചംഗ സെൽ. ഇതോടെ വിപണി വിലയേക്കാൾ എത്ര കുറച്ചാണ് ഫ്ലാറ്റുകൾ രജിസ്റ്റർ ചെയ്തതെന്ന വ്യക്തമായ ചിത്രം ലഭിക്കും. ഇതിെൻറ അടിസ്ഥാനത്തിലാകും തുടർനടപടി.
ആധാരത്തിൽ വിലകുറച്ചുകാണിച്ച് രജിസ്ട്രേഷൻ ഫീസിലും സ്റ്റാമ്പ് ഡ്യൂട്ടിയിലും വെട്ടിപ്പ് നടത്തിയവർക്ക് നോട്ടീസ് അയച്ച് പിഴ ഈടാക്കും. വേണ്ടിവന്നാൽ റവന്യൂ റിക്കവറി സ്വീകരിക്കും. നിലവിൽ ഫ്ലാറ്റുകളുടെ മൂല്യനിർണയത്തിന് എൻജിനീയർമാർ ഉൾപ്പെട്ട പാനലുണ്ട്. ഇവരുടെ സർട്ടിഫിക്കറ്റിെൻറ അടിസ്ഥാനത്തിലാണ് സബ് രജിസ്ട്രാർമാർ രജിസ്ട്രേഷൻ പൂർത്തിയാക്കുന്നത്.
എന്നാൽ, മരടിൽ വൻ തട്ടിപ്പ് കണ്ടെത്തിയ സാഹചര്യത്തിൽ ഇൗ സർട്ടിഫിക്കറ്റിലും കൃത്രിമമുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇതേക്കുറിച്ച് അന്വേഷിച്ച് ഉത്തരവാദികളായവരെ കരിമ്പട്ടികയിൽപ്പെടുത്താനും രജിസ്ട്രേഷൻ വകുപ്പ് ആലോചിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.