representational image
Posted On
date_range Updated On
date_range ഹെറോയിനുമായി അഞ്ച് ശ്രീലങ്കൻ സ്വദേശികളെ ബോട്ടിൽനിന്ന് പിടികൂടി
കൊച്ചി: അറബിക്കടലിൽ മത്സ്യബന്ധന ബോട്ടിൽനിന്ന് നാവികസേന ഹെറോയിൻ പിടിച്ചെടുത്തു. ഹെറോയിനുമായി അഞ്ച് ശ്രീലങ്കൻ സ്വദേശികളെയാണ് തിങ്കളാഴ്ച പിടികൂടിയത്. ഇവരെ നാർകോട്ടിക് കൺട്രോൾ ബ്യൂറോക്ക് കൈമാറി.
മയക്കുമരുന്ന് കടത്താൻ സൂക്ഷിച്ച ബോട്ട് കസ്റ്റഡിയിലെടുത്ത് മട്ടാഞ്ചേരി വാർഫിൽ സൂക്ഷിച്ചിരിക്കുകയാണ്. പിടിയിലായവര്‍ക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് അധികൃതർ നൽകുന്ന പ്രാഥമിക വിവരം. മത്സ്യത്തൊഴിലാളികളുടെ വേഷത്തിൽ മയക്കുമരുന്ന് കടത്തുകയായിരുന്നു.
പാകിസ്താനിലെ മക്രാന്‍ തീരത്തുനിന്ന് പുറപ്പെട്ട ബോട്ട് തിങ്കളാഴ്ച രാത്രിയാണ് സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ നാവികസേന പിടിച്ചെടുത്തത്. എന്‍.സി.ബിയുടെ കസ്റ്റഡിയിലുള്ള ശ്രീലങ്കന്‍ സ്വദേശികളെ എന്‍.ഐ.എ, ഐ.ബി ഉള്‍പ്പെടെ ഏജന്‍സികളും ചോദ്യം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.