ആക്രമണ ​​കേസിൽ പിടിയിലായവർ

ആക്രമണ ​​കേസിൽ അഞ്ചുപേർ അറസ്റ്റിൽ

ഗു​രു​വാ​യൂ​ർ: അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ മു​റി​യെ​ടു​ത്ത​വ​ർ ബ​ഹ​ളം വെ​ച്ച​ത് ചോ​ദ്യം ചെ​യ്ത ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച അ​ഞ്ചം​ഗ സം​ഘം അ​റ​സ്റ്റി​ൽ. കാ​ക്ക​ശ്ശേ​രി ചി​രി​യ​ങ്ക​ണ്ട​ത്ത് ഡൈ​ജോ (24), ത​മ്പു​രാ​ൻ​പ​ടി ചെ​മ്പ​ൻ ഹ​രി​ന​ന്ദ് (20), കാ​ര​ക്കാ​ട് ചെ​ഞ്ചേ​രി യ​ദു​കൃ​ഷ്ണ (22), പെ​രു​മ്പാ​യി​പ്പ​ടി ത​റ​യി​ൽ റെ​മീ​സ് (22), ഇ​രി​ങ്ങ​പ്പു​റം പ​തി​യാ​നം കൃ​ഷ്ണ​ദാ​സ് (24) എ​ന്നി​വ​രെ​യാ​ണ് ടെ​മ്പി​ൾ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കാരക്കാടുള്ള അമ്പലത്ത് ആയിഷ ഹോംസ് അപ്പാർട്ട്മെന്റിൽ മുറിയെടുത്തവർ ബഹളം വെച്ചത് ചോദ്യംചെയ്ത ജീവനക്കാരൻ സജിതനെ പ്രതികൾ അദ്ദേഹം താമസിക്കുന്ന അമ്പലത്ത് ഓർക്കിഡ് എൻക്ലേവ് അപ്പാർട്ട്മെന്റിലെത്തി ആക്രമിക്കുകയായിരുന്നു. വ​ധ​ശ്ര​മ​ത്തി​നാണ് കേ​സ്. എ​സ്.​ഐ​മാ​രാ​യ കെ. ​ഗി​രി, സി. ​ജി​ജോ ജോ​ൺ, എ.​എ​സ്.​ഐ​മാ​രാ​യ ര​ജീ​വ് ന​മ്പീ​ശ​ൻ, സാ​ജ​ൻ, ജോ​ബി ജോ​ർ​ജ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ സു​ധാ​ക​ര​ൻ എ​ന്നി​വ​ര​ാണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - Five people were arrested in the attack case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.