തെങ്കാശി ആയിക്കുടിയിൽ അപകടത്തിൽപ്പെട്ട കാർ
പുനലൂർ: തലസ്ഥാനത്തുനിന്നുള്ള ഉദ്യോഗസ്ഥ സംഘം സഞ്ചരിച്ചിരുന്ന കാർ തെങ്കാശിയിൽ മരത്തിലിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. പ്രസാദ്, ബിജു, ദീപു, സുരേഷ്, മിനി എന്നിവർക്കാണ് പരിക്കേറ്റത്. സുന്ദരപാണ്ഡ്യപുരത്ത് സൂര്യകാന്തിപ്പൂക്കൾ കണ്ട് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് പാതയോരത്തെ മരത്തിലിടിക്കുകയായിരുന്നു.
വ്യാഴാഴ്ച സന്ധ്യയോടെ തെങ്കാശിക്കടുത്ത് ആയിക്കുടിയിലായിരുന്നു അപകടം. ആയിക്കുടി പൊലീസെത്തി ഇവരെ തെങ്കാശി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്കുശേഷം രാത്രി വൈകി തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുൾപ്പെടെ സംസ്ഥാനത്തെ വിവിധ വകുപ്പുകളിൽ ഉന്നത പദവികളിൽ ജോലി ചെയ്യുന്നവരാണ് അപകടത്തിൽപെട്ടതെന്ന് ആയിക്കുടി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.