ഇന്ന്​ അഞ്ചുപേർക്ക്​ ​കോവിഡ്​; അതിജാഗ്രതയിൽ വയനാട്

കൽപറ്റ: വെള്ളിയാഴ്​ച മാത്രം അഞ്ചു പേർക്കു കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചതോടെ വയനാട്​ അതിജാഗ്രതയിൽ. മൊത്തം 19  രോഗികൾ ചികിത്സയിലുള്ള ജില്ല രോഗ വ്യാപനത്തി​​​​െൻറ ആശങ്കയിലാണ്​. സംസ്​ഥാനത്ത്​ കോവിഡ്​ 19 ബാധിച്ച്​ ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ള ജില്ലയായും വയനാട്​ മാറി. 

വിദേശത്തുനിന്ന്​ വന്ന സുൽത്താൻ ബത്തേരി ചീരാൽ സ്വദേശിനിയായ ഗർഭിണി, ഭർത്താവ്, ചെ​െന്നെ കോയമ്പേട് നിന്ന് വന്ന രോഗം സ്ഥിരീകരിച്ച ചീരാൽ സ്വദേശിയായ യുവാവി​​​​െൻറ പ്രാഥമിക സമ്പർക്കപ്പട്ടികയിൽപ്പെട്ട സഹോദരൻ, മാനന്തവാടിയിൽ നേരത്തേ രോഗം സ്​ഥിരീകരിച്ച ട്രക്ക് ഡ്രൈവറുടെ മകളുടെ വീടിനടുത്തുള്ള ഒന്നര വയസുകാരി, ട്രക്ക് ഡ്രൈവരുടെ മകളുടെ ഭർത്താവി​​​​െൻറ പ്രൈമറി കോൺടാക്​ടിലുള്ള പനവല്ലി സ്വദേശിയായ യുവാവ് എന്നിവർക്കാണ്​ ഇന്ന്​ കോവിഡ് 19 സ്ഥിരീകരിച്ചത്.

ആദ്യം രോഗം ബാധിച്ച മൂന്നു പേർക്ക്​ രോഗം ഭേദമായിരുന്നു. 32 ദിവസം തുടർച്ചയായി പുതിയ ഒരു കോവിഡ്​ രോഗി പോലും ഇല്ലാതിരുന്ന ജില്ല പൊടുന്നനെ രോഗികളുടെ എണ്ണത്തിൽ മുൻപന്തിയിലെത്തുകയായിരുന്നു. കോയ​േമ്പട്​ മാർക്കറ്റിൽപോയി മടങ്ങിവന്ന മാനന്തവാടി സ്വദേശിയായ ട്രക്ക്​ ഡ്രൈവറിൽനിന്നാണ്​ ഇപ്പോൾ ചികിത്സയിലുള്ള മിക്കവർക്കും രോഗം പകർന്നത്​. മാനന്തവാടി പൊലീസ്​ സ്​റ്റേഷനിലെ മലപ്പുറം, കണ്ണൂർ സ്വദേശികളായ പൊലീസുകാർക്കും രോഗം പകർന്നത്​ വയനാട്ടിൽനിന്നാണ്​. എങ്കിലും വയനാട്ടിലെ രോഗികളുടെ പട്ടികയിൽ ഇവർ ഉൾ​െപട്ടിട്ടില്ല. 

Tags:    
News Summary - Five covid 19 cases today, Wayanad in a spot as active Covid-19 cases climb to 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.