ദൈനംദിന വീട്ടുജോലികളും വ്യായാമപട്ടികയിൽ

വ്യായാമവും കായിക പരിപാടികളും ദൈനംദിന ജീവിതത്തിൻ്റെ ഭാഗമാക്കാൻ കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം ആവിഷ്കരിച്ച ഫിറ്റ് ഇന്ത്യ യൂത്ത് ക്ലബ് പദ്ധതിക്ക് തുടക്കമായി. വ്യായാമം പ്രോസാഹിപ്പിച്ച് ദിവസവും ഒരു മണിക്കൂർ വ്യായാമ പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്ന ക്ലബ് കൾക്കു ഫിറ്റ് ഇന്ത്യ യൂത്ത് ക്ലബായി റജിസ്റ്റർ ചെയ്യാം. നടത്തം, ജോഗിംഗ്, ഓട്ടം, നീന്തൽ, സൈക്ലിംഗ്, മലകയറ്റം, പരമ്പരാഗത കായിക കായിക ഇനങ്ങൾ മുതൽ ദൈനംദിന വീട്ടുജോലികൾ വരെ വ്യായാമ പട്ടികയിലുണ്ട്.

ക്ലബുകൾ സാധാരണ നടത്തുന്ന കായിക പ്രവർത്തനങ്ങളോടൊപ്പം എല്ലാ അംഗങ്ങളും ദിവസ വ്യായാമപ്രവർത്തനങ്ങളിൽ ഏർപ്പെടാനും അവരോടൊപ്പം കൂടംബാംഗങ്ങളെയും സുഹൃത്തുക്കളെയും വ്യായാമത്തിന് പ്രേരിപ്പിക്കലുമാണ് പദ്ധതിക്കൊണ്ട് ലക്ഷ്യമിടുന്നത്. ഫിറ്റ് ഇന്ത്യ യൂത്ത് ക്ലബ് വെബ് സൈറ്റായ www.fitindia.gov.in ൽ ഓൺലൈനായി റജിസ്ടർ ചെയ്യുന്ന ക്ലബുകൾക്ക് ഓൺലൈനിൽ തന്നെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാവും. റജിസ്റ്റർ ചെയ്യുന്ന ക്ലബുകൾ അവരുടെ ദൈനംദിന പ്രവർത്തനങ്ങൾ ഓൺ ലൈൻ ഐ.ഡി ഉപയോഗിച്ച് അപ് ലോഡ് ചെയ്യണം.

2021 മാർച്ച് 31 വരെ ചെയ്യുന്ന പ്രവർത്തനങ്ങൾ വിലയിരുത്തി ക്ലബുകൾക്ക് ഗ്രേഡിങ് നൽകും. സർക്കാറിൻ്റെ കായികക്ഷേമ പരിപാടികൾ ഈ ക്ലബുകളിലൂടെയായിരിക്കും തുടർന്ന് സംഘടിപ്പിക്കുക. കായിക ഉപകരണങ്ങളുടെ വിതരണവും മറ്റ് ആനുകൂല്യ വിതരണവും ഇത്തരം ക്ലബുകൾക്ക് മാത്രമായി പരിമിതപ്പെടുത്തും.

റജിസ്റ്റർ ചെയ്ത ക്ലബുകൾ ദേശീയ കായിക ദിനമായ ആഗസ്ത് 29 നോ സപ്തംബർ 14 നകമോ ഫിറ്റ് ഇന്ത്യ റൺ നടത്താനും നിർദ്ദേശമുണ്ട്. ഒരാൾക്കോ ഒന്നിൽ കൂടുതൽ ആളുകൾക്കോ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രം ഫിറ്റ് ഇന്ത്യ റൺ നടത്താം. നടത്തുന്ന പ്രവർത്തനങ്ങളുടെ ചിത്രങ്ങളും വിശദാംശങ്ങളും അപ്പോൾ തന്നെ അപ് ലോഡ് ചെയ്യാൻ വെബ്സൈറ്റിൽ സൗകര്യമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.