മൂന്നുവയസ്സുകാരൻ കുടിവെള്ള ടാങ്കിൽ വീണു മരിച്ചു

കാഞ്ഞങ്ങാട്: മൂന്നുവയസ്സുകാരൻ ടാങ്കിലെ വെള്ളത്തിൽ വീണു മരിച്ചു. ചിറ്റാരിക്കാൽ കാനാട്ട് രാജീവിന്‍റെ മകൻ ഐഡൻ സ്റ്റീവാണ് മരിച്ചത്. കർണാടക ഹാസനിലാണ് അപകടം. കുട്ടിയുടെ പിതാവ് ഇവിടെ സ്കൂളിൽ പ്രധാനാധ്യാപകനായി ജോലി ചെയ്തുവരുകയാണ്.

കുടുംബസമേതം താമസിക്കുന്ന ഫ്ലാറ്റിലെ ടാങ്കിലെ വെള്ളത്തിൽ കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ഒഫീലിയ. സഹോദരൻ: ഓസ്റ്റിൻ.

Tags:    
News Summary - Three-year-old boy dies after falling into drinking water tank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.