Posted On
date_range Updated On
date_range ഇറാനിൽ കുടുങ്ങിയ 687 മത്സ്യതൊഴിലാളികൾ തിരിച്ചെത്തി
നാഗർകോവിൽ: ലോക്ഡൗൺ മൂലം ഇറാനിൽ കൂടുങ്ങിയ ഇന്ത്യക്കാരായ 687 മത്സ്യതൊഴിലാളികളെ കപ്പൽ മാർഗം തൂത്തുക്കുടിയിൽ എത്തിച്ചു. ഇതിൽ 526 പേർ കന്യാകുമാരി ജില്ലക്കാരാണ്.
ഇവരെ തൂത്തുക്കുടുയിൽനിന്ന് ബുധനാഴ്ച സർക്കാർ ബസ്സിൽ ക്വാറൻറീൻ സെൻററുകളിൽ പ്രവേശിപ്പിച്ചു. ആറ് സ്വകാര്യ കോളജുകളിലാണ് ഏഴ് ദിവസം നിരീക്ഷണമൊരുക്കുക. തൊഴിലാളികളെ കോവിഡ്–19 പരിശോധനക്കും വിധേയമാക്കി. ഇവർക്ക് ആവശ്യമായ എല്ലാ സൗകര്യവും ഒരുക്കിയതായി ജില്ല ഭരണകൂടം അറിയിച്ചു.
തമിഴ്നാട് സർക്കാർ നിയോഗിച്ച കോവിഡ് നിരീക്ഷണ സ്പെഷ്യൽ ഓഫിസർ ജ്യോതി നിർമ്മലസാമി കന്യാകുമാരി ജില്ലയിലെ കോവിഡ് പ്രതിരോധ ഒരുക്കങ്ങൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.