ഇരിട്ടി: ദേശീയതലത്തിൽ നടത്തിയ നീറ്റ് എൻട്രൻസ് പരീക്ഷയിൽ കേരളത്തിന് അഭിമാനമായി ഇരിട്ടിക്കടുത്ത കോളിക്കടവ് പട്ടാരം സ്വദേശി മാമൂട്ടിൽ ഡെറിക് േജാസഫ്. ദേശീയതലത്തിൽ ആറാം റാങ്കും കേരളത്തിൽ ഒന്നാം റാങ്കും കരസ്ഥമാക്കിയാണ് ഇൗ മിടുക്കൻ നാടിന് അഭിമാനമായത്. ചെറുപ്പംമുതേല വാശിയോടെ പഠിച്ചുമുന്നേറിയ ഡെറിന് അർഹതക്കുള്ള അംഗീകാരമാണ് ഇൗ നേട്ടം.
ഡെറിെൻറ നേട്ടങ്ങൾ ഇതിൽ ഒതുങ്ങുന്നില്ല. കെ.വി.പി.വൈ, എയിംസ്, ജിപ്മർ പ്രവേശന പരീക്ഷകളിലും മിന്നുംനേട്ടമാണ് ഡെറിക് കരസ്ഥമാക്കിയത്. േകന്ദ്ര ശാസ്ത്ര സാേങ്കതികവകുപ്പ് ശാസ്ത്രവിഷയങ്ങളിൽ അഭിരുചിയുള്ള യുവപ്രതിഭകൾക്ക് തുടർ പഠനത്തിനായി സ്കോളർഷിപ് നൽകുന്നതിന് ദേശീയതലത്തിൽ നടത്തുന്ന കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജനയിൽ ഒന്നാം റാങ്ക് നേടിയപ്പോൾ കേരളത്തിൽനിന്ന് ഇൗ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആദ്യയാളെന്ന െറക്കോഡും ഡെറിക് സ്വന്തമാക്കി.
എയിംസ് പ്രവേശനപരീക്ഷയിൽ 16ാം റാങ്കും ജിപ്മർ പ്രവേശനപരീക്ഷയിൽ 17ാം റാങ്കും സ്വന്തമാക്കിയ ഇൗ മിടുക്കൻ ഇരിട്ടിക്കടുത്ത കുന്നോത്ത് ബെൻഹിൽ സ്കൂൾ മീഡിയം സ്കൂളിൽനിന്ന് മുഴുവൻ വിഷയങ്ങളിലും എ വേണ്ണാടെയാണ് സി.ബി.എസ്.ഇ പത്താം ക്ലാസ് പാസായത്. കാഞ്ഞിരപ്പള്ളി സെൻറ് ആൻറണീസ് പബ്ലിക് സ്കൂളിൽ പ്ലസ് ടു പൂർത്തിയാക്കിയ ഡെറിക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. പ്രത്യേക പരിശീലന കോഴ്സിൽ ചേരാതെ ഹയർസെക്കൻഡറി പഠനത്തിനോടൊപ്പം തയാറെടുത്താണ് എൻട്രൻസ് പരീക്ഷകളിൽ വിജയം നേടിയ ഇൗ നേട്ടം എന്നത് വിജയത്തിെൻറ മധുരം ഇരട്ടിപ്പിക്കുന്നു.
റാങ്ക് നേടിയ വിവരമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും വീട്ടിലെത്തി ഡെറിക്കിനെ അനുമോദിച്ചു. അപ്രതീക്ഷിതമായ ഇൗ വിജയം ദൈവാനുഗ്രഹം ഒന്നുകൊണ്ടുമാത്രമാണെന്ന് ഡെറിക് മാധ്യമങ്ങളോട് പ്രതികരിച്ചു. തുടർപഠനത്തിന് ഡൽഹി എയിംസിൽ ചേരാനാണ് ഡെറിക്കിെൻറ തീരുമാനം. ഇതിനായി ജൂലൈ മൂന്നിന് നടക്കുന്ന ഇൻറർവ്യൂവിൽ പെങ്കടുക്കാൻ കുടുംബസമേതം പുറപ്പെടുമെന്നും ഡെറിക് പറഞ്ഞു.സഹകരണവകുപ്പ് അസി. ഡയറക്ടർ എം.ഡി. ജോസഫിെൻറയും പായം സർവിസ് സഹകരണ ബാങ്കിെൻറ ഇരിട്ടി ശാഖയിലെ ഉദ്യോഗസ്ഥ ലിലിയ മാത്യൂസിെൻറയും മൂന്നാമത്തെ മകനാണ് ഡെറിക് ജോസഫ്. കോഴിക്കോട് മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് വിദ്യാർഥി ഡേവിഡ് ജോസഫ്, രാജഗിരി എൻജിനീയറിങ് കോളജ് ബി.ടെക് വിദ്യാർഥി ജറാൾഡ് ജോസഫ് എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.