സർക്കാറിന്‍റെ ഒന്നാം വാർഷികം; നൂറുദിന കർമപദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: രണ്ടാം എൽ.ഡി.എഫ് സർക്കാറിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നൂറുദിന കർമപദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെബ്രുവരി 10 മുതൽ മേയ് 20 വരെ 1557 പദ്ധതികളാണ് നടപ്പാക്കുക. മേയ് 20നാണ് സർക്കാറിന്‍റെ ഒന്നാം വാർഷികം.

വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതികളാണ് വിവിധ വകുപ്പുകൾ വഴി നടപ്പാക്കുക. 4,64,714 തൊഴിൽ അവസരങ്ങൾ ഉണ്ടാക്കും. അതിഥി തൊഴിലാളികൾക്ക് അടക്കം കൂടുതൽ തൊഴിൽ ദിനങ്ങൾ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കെ-ഫോണ്‍ പദ്ധതിയിലൂടെ 140 മണ്ഡലങ്ങളിലും 100 വീടുകള്‍ക്ക് വീതം സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കും. 30,000 സര്‍ക്കാര്‍ ഓഫിസുകളിലും കെ-ഫോണ്‍ പദ്ധതി നടപ്പാക്കും.

മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ ബാബു എന്ന യുവാവിനെ വിജയകരമായി രക്ഷിച്ച കരസേനയുടെ മദ്രാസ് റെജിമെന്‍റ്, പാരാറെജിമെന്‍റ്, വ്യോമസേന, കോസ്റ്റ്ഗാർഡ് എന്നിവരെയും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത പൊലീസ്, ഫയർഫോഴ്സ്, എൻ.ഡി.ആർ.എഫ്, റവന്യൂ വകുപ്പ്, ജില്ലാ ഭരണകൂടം ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. 

Tags:    
News Summary - First anniversary of government; CM announces 100-day action plan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.