കോൺക്രീറ്റ് ബക്കറ്റിൽ തല കുടുങ്ങിയ പൂച്ചയെ രക്ഷിക്കുന്നു
Posted On
date_range Updated On
date_range കോൺക്രീറ്റ് ബക്കറ്റിൽ തല കുടുങ്ങിയ പൂച്ചക്ക് രക്ഷകരായി അഗ്നിരക്ഷസേന
മൂലമറ്റം: മാലിന്യം നിക്ഷേപിക്കുന്ന കോൺക്രീറ്റ് ബക്കറ്റിനുള്ളിൽ തല കുടുങ്ങിയ പൂച്ചക്ക് രക്ഷകരായി മൂലമറ്റം അഗ്നിരക്ഷസേന. അറക്കുളം ശ്രീചിത്ര വിലാസം എൽ.പി സ്കൂളിന്‍റെ മുറ്റത്തെ കോൺക്രീറ്റ് ബക്കറ്റിലാണ് തല കുടുങ്ങി നിസ്സഹായാവസ്ഥയിൽ പൂച്ചയെ കണ്ടെത്തിത്.
സ്കൂളിലെത്തിയ അധ്യാപകർ ഒരു മണിക്കൂറോളം പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്നാണ് മൂലമറ്റം അഗ്നിരക്ഷസേനയുടെ സഹായം തേടിയത്.പ്രധാനാധ്യാപികയുടെ ആവശ്യപ്രകാരം കുട്ടികൾക്കും അധ്യാപകർക്കും രക്ഷാപ്രവർത്തനത്തെക്കുറിച്ച് ക്ലാസെടുത്ത ശേഷമാണ് അഗ്നിരക്ഷ സേനാംഗങ്ങൾ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.