വർക്കലയിൽ തീപിടിത്തം; ആറുകടകൾ കത്തി നശിച്ചു

തിരുവനന്തപുരം: വർക്കല ബീച്ചിൽ തീപിടിത്തം. ആറു കടകൾ കത്തി നശിച്ചു. ഇന്ന്​ പുലർച്ചെയാണ്​ സംഭവം. ബീച്ചിലെ റോക്ക ്​ എൻ റോൾ എന്ന റിസോർട്ടിലാണ്​ ആദ്യം തീപിടിത്തമുണ്ടായത്​.

റിസോർട്ട്​ കുറേ നാളുകളായി പ്രവർത്തിക്കാതെ അടച്ചിട്ടിരിക്കുകയായിരുന്നു. ഇവിടെ നിന്നും തീ സമീപത്തെകടകളിലേക്ക്​ പടർന്നു. ആറു കടകൾ പൂർണമായും കത്തി നശിച്ചു. ആളപായമില്ല.

നാട്ടുകാരും പൊലീസും എത്തി തീയണച്ചിട്ടുണ്ട്​. നാശനഷ്ടങ്ങൾ എത്രയെന്ന്​ കണക്കാക്കിയിട്ടില്ല. തീപിടിത്തത്തിൻെറ കാരണം വ്യക്​തമല്ല. ​

Tags:    
News Summary - Fire at Varkkala -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.