Posted On
date_range Updated On
date_range ഫയർ ഫോഴ്സ് അക്കാദമിയിൽ ട്രെയിനി ആത്മഹത്യ ചെയ്ത നിലയിൽ
തൃശൂർ: ഫയർ ഫോഴ്സ് അക്കാദമിയിൽ ട്രെയിനി ആത്മഹത്യ ചെയ്ത നിലയിൽ. സ്റ്റേഷൻ ഓഫീസർ ട്രെയിനിയായ മലപ്പുറം വാഴേക്കാട് സ്വദേശി രഞ്ജിത്തിനെയാണ് തുങ്ങി മരിച്ച നിലയിൽ കണ്ടത്.
രഞ്ജിത്തിന് മാനസിക സമർദം ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ഇന്നലെ രാത്രി ഹോസ്റ്റൽ ബ്ലോക്കിലെ മൂന്നാം നിലയിലാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്.
31-ാം ബാച്ച് ഫയർമാനായ രഞ്ജിത്ത് നിലവില്‍ സ്റ്റേഷന്‍ ട്രെയിനി ഓഫീസറാണ്. നാഗ്പൂരിലെ ഫയർഫോഴ്സ് അക്കാദമിയിൽ ഫയർ ഓഫീസർ ട്രെയിനിയായി കഴിഞ്ഞ 10നാണ് ഇയാൾക്ക് പ്രവേശനം ലഭിച്ചത്. കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾക്ക് തൃശൂർ ഫയർഫോഴ്സ് അക്കാദമിയിൽ എത്തിയതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.