തൃ​ക്കാ​ക്ക​ര​ക്കു​സ​മീ​പം വ​ള്ള​ത്തോ​ൾ ന​ഗ​റി​ലെ കാ​ർ ഷോ​റൂ​മി​ന് തീ ​പി​ടി​ച്ച​പ്പോ​ൾ

തൃക്കാക്കരയിൽ കാർ ഷോറൂമിൽ തീപിടിത്തം

കാക്കനാട്: തൃക്കാക്കരക്കുസമീപം കാർ ഷോറൂമിന് തീപിടിച്ചു. സീപോർട്ട്-എയർപോർട്ട് റോഡിൽ വള്ളത്തോൾ നഗറിന് സമീപത്തെ ടാറ്റാ മലയാളം മോട്ടോഴ്സിലാണ് തീപിടിച്ചത്. അഗ്നിരക്ഷാ സേനയുടെ സമയോചിത ഇടപെടലിനെത്തുടർന്ന് വൻ ദുരന്തമാണ് ഒഴിവായത്.

വെള്ളിയാഴ്ച ഉച്ചക്ക് 2.15ഓടെയാണ് സംഭവം. ഷോറൂമിനോട് ചേർന്ന പെയിന്‍റിങ് വർക്ക്ഷോപ്പിൽ തീ പിടിക്കുകയായിരുന്നു. പെയിന്‍റ് ആയതിനാൽ വളരെ പെട്ടെന്ന് തീ ആളിക്കത്തുകയും ചെയ്തു.

തൃക്കാക്കര, ഏരൂർ, ഗാന്ധിനഗർ അഗ്നിരക്ഷാ നിലയങ്ങളിലെ മൂന്ന് യൂനിറ്റുകൾ ചേർന്ന് ഒരു മണിക്കൂറോളം സമയമെടുത്താണ് അണച്ചത്.ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ. നൂറോളം കാറുകളായിരുന്നു ഷോറൂമിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരു കാർ കത്തിനശിച്ചതായി അധികൃതർ പറഞ്ഞു.

Tags:    
News Summary - fire broke out in a car showroom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.