പയ്യന്നൂരിൽ പടക്ക കടക്ക് തീപിടിച്ചു

പയ്യന്നൂർ: മാതമംഗലത്ത് പടക്ക കടക്ക് തീപിടിച്ചു. ഉച്ചക്ക് 12 മണിയോടെ മാതമംഗലം മെയിൻ റോഡിലെ ലക്ഷ്മി പടക്ക വ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. മൂന്നു നില കെട്ടിടത്തിന്‍റെ താഴത്തെ നില പൂർണമായും കത്തി നശിച്ചു. കടയുടെ പുറത്തു നിർത്തിയിട്ടിരുന്ന ബൈക്കും അഗ്നിക്കിരയായി.

തീപിടിച്ച കടയിൽ നിന്ന് ആളുകൾ പുറത്തു കടന്നതും മറ്റ് കെട്ടിടങ്ങളിലേക്ക് തീപടരാതിരുന്നതും വൻ ദുരന്തം ഒഴിവായി. പയ്യന്നൂരിൽ നിന്നുള്ള അഗ്നിശമനസേനാ യൂനിറ്റും പ്രദേശവാസികളും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. ഷോർട്ട് സർക്യൂട്ട് ആകാം തീപിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം. 

Tags:    
News Summary - Fire Break in Explosive Shop in kothamangalam -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.