തിരൂർ സർക്കാർ ആശുപത്രിയിൽ വൻ തീപ്പിടുത്തം, ഒഴിവായത് വൻ ദുരന്തം

തിരൂർ: തിരൂർ ജില്ലാ ആശുപത്രിയിലുണ്ടായ തീപ്പിടുത്തത്തിൽ ഒഴിവായത് വൻ ദുരന്തം. ഏകദേശം 40 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ജില്ലാ ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയേറ്ററിനോട് ചേര്‍ന്ന സ്റ്റോര്‍ റൂമിലാണ് ചാെവ്വാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് തീപിടുത്തമുണ്ടായത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകട കാരണമെന്ന് പ്രാഥമിക നിഗമനം. തിരൂര്‍, പൊന്നാനി ഫയര്‍‌സ്റ്റേഷനില്‍ നിന്നുള്ള അഞ്ച് യൂണിറ്റ് എത്തിയാണ് തീയണച്ചത്. യഥാസമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. സ്റ്റോര്‍ റൂമിലുണ്ടായിരുന്ന വസ്തുക്കളും മരുന്നുകളും കെട്ടിടത്തിന്റെ മേല്‍കൂരയും ഭാഗീകമായി കത്തി നശിച്ചു.

പൊന്നാനി ഫയര്‍‌സ്റ്റേഷൻ ഓഫീസര്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘവും തിരൂര്‍ ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ എം.കെ പ്രമോദ്കുമാര്‍, അസിസ്റ്റന്റെ് സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുള്‍ സലീം, മദനമോഹനന്‍, സജീഷ്‌കുമാര്‍, വിനയശീലന്‍, നിഖേഷ്, നൗഫല്‍, അബ്ദുള്‍ ജലീല്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.