എറണാകുളം: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലുണ്ടായ തീ അണക്കാനുള്ള ശ്രമം തുടരുന്നു. 12 മണിക്കൂർ കഴിഞ്ഞിട്ടും തീ പൂർണമായി അണഞ്ഞിട്ടില്ല. പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചതാകാം ഇതിന് കാരണമെന്ന് പറയുന്നു.
മാലിന്യ പ്ലാന്‍റ് സ്ഥിതി ചെയ്യുന്ന ബ്രഹ്മപുരത്ത് നിന്ന് 10 കിലോമീറ്റർ അകലെ കൊച്ചി നഗരത്തിലെ വിവിധ ഇടങ്ങളിൽ കനത്ത പുക വ്യാപിച്ചിട്ടുണ്ട്. അന്തരീക്ഷത്തിൽ പുക മണമുണ്ട്. മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ സൗകര്യമില്ലാത്തതിനാൽ മനഃപൂർവം തീ പിടിപ്പിക്കുന്നതാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഇന്നലെ വൈകീട്ട് നാലരയോടെയാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ തീപിടിത്തമുണ്ടായത്. ആളുകള്‍ വിവരം അറിയിച്ചതോടെ പത്തോളം ഫയർഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണക്കാനുള്ള ശ്രമം നടത്തിയത്.
തീപിടിത്ത കാരണം അന്വേഷിച്ചു വരികയാണ് ജില്ല ഭരണകൂടവും കൊച്ചിൻ കോർപറേഷനും അറിയിക്കുന്നത്. മുമ്പ് മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തം മൂന്നു ദിവസം കൊണ്ടാണ് അണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.