Posted On
date_range Updated On
date_range തിരുവനന്തപുരത്ത് ബാറ്റയുടെ ഷോറൂമില്‍ വന്‍ തീപിടുത്തം
തിരുവനന്തപുരം: കരമനയിലെ ബാറ്റയുടെ ഷോറൂമില്‍ വന്‍ തീപിടുത്തം. ഫയര്‍ഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി. ഷോര ്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
മൂന്ന് നിലകളിലായുള്ള ഷോറൂമിൻെറ മൂന്നാമത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്. രാവിലെ 9.30 ഓടെയാണ് കടക്ക് തീ പിടിച്ചത്. രാവിലെ ഷോപ്പ് തുറക്കാനെത്തിയ ജീവനക്കാരാണ് മുകളിലത്തെ നിലയില്‍ പുക ഉയരുന്നത് ശ്രദ്ധിച്ചത്.
ഷോപ്പ് തുറക്കുന്നതിന് മുമ്പായിരുന്നു തീപടര്‍ന്നത് എന്നതിനാല്‍ ജീവനക്കാര്‍ അധിക പേരൊന്നും എത്തിയിരുന്നില്ല. ഇതാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.