തിരുവനന്തപുരം :ഈ.എം.എസ് അക്കാദമിയിൽ രണ്ടുദിവസമായി നടന്നുവരുന്നു കേരളത്തിലെ സാമ്പത്തികത്തെക്കുറിച്ചുള്ള സെമിനാർ സമാപിച്ചു. ടാക്സ് നോൺ ടാക്സ് വരുമാനങ്ങൾ അതിനുള്ള വിവിധ സാധ്യതകളും പ്രശ്നങ്ങളും സെമിനാർ ചർച്ച ചെയ്തു. സാമ്പത്തിക വികസനത്തിൽ ബാങ്കുകളുടെയും മറ്റ് ധനകാര്യസ്ഥാപനങ്ങളുടെയും പങ്കും, സെമിനാർ ചർച്ച ചെയ്തു ഡോക്യുമെന്റേഷൻ പൂർത്തിയാക്കി. സമ്മേളനത്തിൽ തുടർന്ന് വിവിധ വിഷയങ്ങളിൽ ഉള്ള നാല് പുസ്തകങ്ങൾ പ്രകാശിപ്പിക്കുകയും ചെയ്തു.
പ്രഫ. കെ.ജെ. ജോസഫും ഡോ. പ്യാരേലാൽ രാഘവനും ചേർന്ന് തയാറാക്കിയ ഡിസ്കോഴ്സ് ഓൺ കോവിഡ്19, പാണ്ഡെമിക് ആൻഡ് ഫിസിക്കൽ ഫെഡറലിസം ഇൻ ഇന്ത്യ എന്ന പുസ്തകം കെ.എം ചന്ദ്രശേഖർ പ്രകാശിപ്പിച്ചു. ഗോപകുമാർ മുഖുന്ദൻ തയാറാക്കിയ നമ്മുടെ കീശയിൽ എന്തുണ്ട് കേരളത്തിന്റെ ധനസ്ഥിതി എന്ന പുസ്തകം പ്രഫ.എം.എ ഉമ്മൻ പ്രകാശിപ്പിച്ചു.
ആർ. മോഹനൻ രചിച്ച ഇന്ത്യസ് ഫെഡറൽ സെറ്റപ്പ്: എ. ജേർണി ത്രൂ സെവൻ ഡെക്കേഡ്സ് എന്ന പുസ്തകം പ്രഫ. സുശീൽ ഖന്ന പ്രകാശിപ്പിച്ചു. ഇതിനെ തുടർന്ന് പതിനാറാം ധനകാര്യ കമീഷന്റെ മുൻപിൽ കേരളത്തിന്റെ കാഴ്ചപ്പാട് എന്ന സെഷനിൽ കേരളത്തിന്റെ ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി.
പതിനാറാം ധനകാര്യ കമീഷന്റെ മുൻപാകെ കേരളത്തിന്റെ യഥാർത്ഥ സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിക്കണമെന്നും കേരളം വിവിധ സാമൂഹിക സൂചകയിൽ നേടിയ നേട്ടങ്ങൾ കേരളത്തിന് തിരിച്ചടിയാകാത്ത രീതിയിൽ മാനദണ്ഡങ്ങൾ നിശ്ചയിക്കാനെന്നും അഭിപ്രായപ്പെട്ടു. കേരളത്തെ ശ്വാസം മുട്ടിക്കുന്ന കേന്ദ്ര ധനകാര്യ ഇടപെടൽ പുനഃപരിശോധിക്കണമെന്നും സെമിനാറിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
സമാപന സമ്മേളനത്തിൽ സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ മുൻധനകാര്യ മന്ത്രി ടി.എം തോമ്സ് ഐസക്, മുൻ ക്യാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖർ, മുൻധനകാര്യ കമ്മിഷൻ അംഗം എ.എൻ ഝ, പ്രഫ. സുശീൽ ഖന്ന, ആർ. മോഹനൻ, പ്രഫ. കെ.ജെ ജോസഫ്, പ്രൊഫസർ വെങ്കിടേഷ് ആത്രേയ, പ്രഫ.എം. ഗോവിന്ദറാവു, പ്രഫ. പിനാകി ചക്രവർത്തി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.