മലപ്പുറം: ജില്ല പഞ്ചായത്ത് പദ്ധതികളിൽ പണം മുടക്കിയാൽ ലാഭം വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ മലപ്പുറം ജില്ല പഞ്ചായത്തംഗം ടി.പി. ഹാരിസിനെ മുംബൈയിൽ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് ലീഗ് ജില്ല ജോയിന്റ് സെക്രട്ടറിയായിരുന്നു.
മക്കരപ്പറമ്പ് ഡിവിഷനിൽ നിന്നുള്ള അംഗമായ ഹാരിസ് വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. ജില്ല പഞ്ചായത്ത് പർച്ചേസ് കമ്മിറ്റി അംഗമെന്ന നിലയിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. 25 കോടി രൂപ തട്ടിയെന്നാണ് കേസ്. പണം നഷ്ടപ്പെട്ടവർ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് മലപ്പുറം പൊലീസ് കഴിഞ്ഞ ദിവസം കേസ് രജിസ്റ്റർ ചെയ്ത് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
വ്യാപക പരാതികൾ ഉയർന്നതിന് പിന്നാലെ ഹാരിസിനെ മുസ്‍ലിം ലീഗിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.