39 ലക്ഷം തട്ടിയെന്ന കേസ്​: സണ്ണി ലിയോൺ മുൻകൂർ ജാമ്യ ഹരജി പിൻവലിച്ചു

കൊച്ചി: കേരളത്തിലും വിദേശത്തും പരിപാടികളിൽ പങ്കെടുക്കാമെന്ന് സമ്മതിച്ച് 39 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലെ മുൻകൂർ ജാമ്യ ഹരജി ബോളിവുഡ് നടി സണ്ണി ലിയോൺ എന്ന കരൺജിത്ത് കൗർ വോറ പിൻവലിച്ചു. 2019 ലാണ് പെരുമ്പാവൂർ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദിൻറെ പരാതിയിൽ സണ്ണി ലിയോൺ അടക്കമുള്ളവർക്കെതിരെ കേസെടുത്തത്.

ക്രൈംബ്രാഞ്ച്​ അന്വേഷിക്കുന്ന ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടിയും ഭർത്താവ് ഡാനിയൽ വെബെർ, ഇവരുടെ കമ്പനി ജീവനക്കാരൻ സുനിൽ രജനി എന്നിവരും നൽകിയ ഹരജി കോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിലാണ്​ മുൻകൂർ ജാമ്യ ഹരജി പിൻവലിച്ചത്​.

2019 ഫെബ്രുവരിയൽ കൊച്ചിയിലെ വാലൻറൈൻസ് ഡേ പരിപാടിയിൽ പങ്കെടുക്കാമെന്ന് കരാർ ഉണ്ടാക്കി പണം കൈപ്പറ്റി വഞ്ചിച്ചെന്നായിരുന്നു ഷിയാസിന്റെ പരാതി. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബറും അടക്കം മൂന്ന് പേർ നൽകിയ ഹർജിയിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്​ കോടതി സ്​റ്റേ അനുവദിച്ചിരുന്നു.

30 ലക്ഷം രൂപക്ക് 2018 മേയ് 11ന് കോഴിക്കോട് ഷോ നടത്തണമെന്നാവശ്യപ്പെട്ട് ഒഷ്‌മ ക്ലബ് 69 ന്‍റെ പേരിൽ ദാദു ഓഷ്‌മയെന്ന വ്യക്തിയാണ് സമീപിച്ചതെന്നും 2018 ഫെബ്രുവരി 14 ന് 15 ലക്ഷം രൂപ മുൻകൂർ തന്നെന്നുമാണ് ഹരജിയിൽ പറയുന്നത്. പിന്നീട് ഷോ നടത്തുന്നത് ഏപ്രിൽ 27 ലേക്ക് മാറ്റണമെന്ന്​ പറഞ്ഞ സംഘാടകർ മഴയുടെ പേരിൽ മേയ് 26 ലേക്ക് മാറ്റണ​െമന്ന് വീണ്ടും ആവശ്യപ്പെട്ടു. ഇതും സമ്മതിച്ചു. ഈ ഘട്ടത്തിലാണ് കേരളത്തിലും ബഹറൈനിലുമായി നടക്കുന്ന സണ്ണി ലിയോൺ ഷോയുടെ ചീഫ് കോ ഓഡിനേറ്ററായ ഷിയാസ് കുഞ്ഞുമുഹമ്മദ് രംഗത്തു വന്നത്. പലതവണ ഷോയുടെ തീയതിയും സ്ഥലവും മാറ്റി. കോഴിക്കോട്ട് നിശ്ചയിച്ചിരുന്ന ഷോ കണ്ണൂരിലേക്കും പിന്നീടു തിരുവനന്തപുരത്തേക്കും ചെന്നൈയിലേക്കും മാറ്റി.

ഒടുവിൽ 2019 ഫെബ്രുവരി 14ന് വാലൈൻറൻസ് ഡേ ഷോയായി കൊച്ചിയിൽ നടത്താൻ തീരുമാനമായി. ജനുവരി 31 നകം പണം മുഴുവൻ നൽകണമെന്ന ആവശ്യം സമ്മതിച്ച ശേഷം കൊച്ചിയിലെത്തിയെങ്കിലും ബാക്കി പണം നൽകാൻ തയാറായി​ല്ലെന്ന് നടി പറയുന്നു. ബാക്കി പണം നൽകാതെ സമ്മർദത്തിലാക്കി ഷോ നടത്താനുള്ള പരാതിക്കാര​െൻറയും സംഘത്തി​​ന്‍റയും ശ്രമത്തിന് വഴങ്ങാതിരുന്നതാണ്​ കേസിനിടയാക്കിയതെന്നാണ് ഇവരുടെ വിശദീകരണം​. 

Tags:    
News Summary - Financial fraud case: Sunny Leone withdraws anticipatory bail plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT