കരിപ്പൂർ അപകടം: പരിക്കേറ്റ 55 പേർക്ക്​ നഷ്​ടപരിഹാരം നൽകി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ആഗസ്​റ്റ്​ ഏഴിനുണ്ടായ അപകടത്തിൽ പരിക്കേറ്റ 55 പേർക്ക് ഇടക്കാല​ നഷ്​ടപരിഹാരം എയർ ഇന്ത്യ എക്​സ്​പ്രസ്​ നൽകിത്തുടങ്ങിയതായി ജില്ല കലക്​ടർ കെ. ഗോപാലകൃഷ്​ണൻ അറിയിച്ചു. ഈ മാസാവസാനത്തോടെ ബാക്കിയുള്ളവർക്ക്​ കൂടി നൽകും. മരിച്ചവരുടെ ബന്ധുക്കൾക്ക്​ പ്രഖ്യാപിച്ച നഷ്​ടപരിഹാരവും ഉടൻ വിതരണം ചെയ്യ​ും.

ഗുരുതര പരിക്കേറ്റവർക്ക്​ രണ്ടു ലക്ഷവും നിസ്സാര പരിക്കേറ്റവർക്ക്​ 50,000 രൂപയുമാണ്​ കേന്ദ്ര ​േവ്യാമയാന മന്ത്രി ഹർദീപ്​ സിങ്​ പുരി പ്രഖ്യാപിച്ചത്​​. നഷ്​ടപരിഹാരം നൽകുന്നതിന്​ മുന്നോടിയായി ഇൻഷുറൻസ് കമ്പനികൾ സർവേ നടപടി പൂർത്തിയാക്കി. അപകടത്തിൽ തകർന്ന വിമാനത്തിലെ ബാഗേജുകൾ തിരിച്ചറിയാൻ യു.കെ കമ്പനിയായ കെൻയോണിനെ ചുമതലപ്പെടുത്തിയിരുന്നു. 95 യാത്രക്കാരുടെ ബാഗേജുകൾ തിരിച്ചറിഞ്ഞ്​ വീടുകളിലെത്തിച്ചതായി കലക്​ടർ പറഞ്ഞു.

ഇതുവരെ 21 പേരാണ്​ മരിച്ചത്​. 39 പേർ പരി​ക്കുകളോടെ മലപ്പുറം, കോഴിക്കോട്​ ജില്ലകളിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നു​. അതിൽ നാലുപേരുടെ നില ഗുരുതരമാണ്​. യാത്രക്കാരിൽ ഒരാൾക്ക്​ മാത്രമാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. വിവിധ ആ​ശുപത്രികളിൽ ചികിത്സയിലായിരുന്ന 130 പേർ ഡിസ്​ചാർജ്​ ആയതായും കലക്​ടർ അറിയിച്ചു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.