പട്ടികവർഗ ഭവന നിർമാണ ധനസഹായം ആറ് ലക്ഷമാക്കി ഏകീകരിച്ചു

കോഴിക്കോട്: പട്ടികവർഗ വകുപ്പ് ലൈഫ് മിഷൻ പദ്ധതി പ്രകാരം സങ്കേതങ്ങളുടെ ഉള്ളിലും സങ്കേതങ്ങളോട് ചേർന്നു വരുന്ന പ്രദേശത്തും അതീവ ദുർഘട പ്രദേശത്തും വീട് വയ്ക്കുന്ന പട്ടികവർഗക്കാർക്കുള്ള ഭവന നിർമാണ ധനസഹായം ആറ് ലക്ഷമാക്കി ഏകീകരിച്ച് ഉത്തരവ്. നേരത്തെ പട്ടികവർഗ സങ്കേതങ്ങൾക്ക് പുറത്ത് താമസിക്കുന്ന പട്ടികവർഗ ഗുണഭോക്താക്കൾക്ക് നാല് ലക്ഷം രൂപ നിരക്കിലാണ് തുക അനുവദിച്ചിരുന്നത്.

സാമ്പത്തികമായി ഒരേ ജീവിത സാഹചര്യങ്ങളിൽ ജീവിക്കുന്ന പട്ടികവർഗക്കാർക്ക് താമസിക്കുന്ന പ്രദേശത്തിന്റെ വ്യത്യസ്ഥത അനുസരിച്ച് ആറു ലക്ഷം രൂപ ലഭിക്കാതിരിക്കുന്നത് ഗുണഭോക്താക്കൾക്കിടയിൽ അസംതൃപ്തിക്ക് കാരണായിരുന്നു. അതിനാൽ തുക ഏകീകരിച്ച് ആറ് ലക്ഷം ആക്കണമെന്ന് പട്ടികവർഗ ഡയക്ടർ സർക്കാരിന് കത്ത് നൽകിയിരുന്നു. അതിന്റെ അടസ്ഥാനത്തിലാണ് ധനസഹായം ആറ് ലക്ഷമായി ഏകീകരിച്ച് ഉത്തരവിറക്കിയത്.  

Tags:    
News Summary - Financial assistance for construction of Scheduled Tribe houses has been consolidated to 6 lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.