തിരുവനന്തപുരം: അവധിക്ക് നാട്ടിലെത്തി ലോക്ഡൗണിൽ കുടുങ്ങി മടങ്ങാൻ കഴിയാത്ത പ്രവാസികൾക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 5000 രൂപ തട്ടാനും ശ്രമമെന്ന് സംശയം. ഏജൻറുമാർ കബളിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കാൻ അപേക്ഷിച്ചവരെ നേരിൽകണ്ട് രേഖകൾ പരിശോധിക്കാൻ നോർക്ക ആലോചിക്കുന്നു. ഇതോടെ തുകയുടെ വിതരണം വൈകിയേക്കും. നിലവിൽ 1.70 ലക്ഷത്തോളം പേർ ഇതിന് അപേക്ഷിച്ചിട്ടുണ്ട്. ‘വ്യാജന്മാർ’ ഉണ്ടോയെന്ന സംശയത്തിൽ വില്ലേജ് ഓഫിസുകൾ വഴി അപേക്ഷ പരിശോധിക്കാൻ നോർക്ക ആലോചിക്കുന്നതായാണ് വിവരം. അന്തിമതീരുമാനം ആയിട്ടില്ല.
ജനുവരി ഒന്നിനോ ശേഷമോ വിദേശത്തുനിന്ന് എത്തി ലോക്ഡൗണ്‍ കാരണം മടങ്ങിപ്പോകാന്‍ സാധിക്കാത്തവര്‍ക്കും ഈ കാലയളവില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്കുമാണ് 5000 രൂപയുടെ ധനസഹായം പ്രഖ്യാപിച്ചത്. അപേക്ഷയോടൊപ്പം നാട്ടിൽ എത്തിയ തീയതി തെളിയിക്കുന്ന പാസ്പോർട്ട് പേജ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയവയും അപ്ലോഡ് ചെയ്യാൻ നിർദേശിച്ചു.
മേയ് അഞ്ച് ആയിരുന്നു അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി. ചിലയിടങ്ങളിൽ ഏജൻറുമാർ പ്രവാസികളുടെ പാസ്പോർട്ട് വിവരങ്ങൾ കൂട്ടത്തോടെ ശേഖരിച്ച് രജിസ്റ്റർ ചെയ്തതായി ശ്രദ്ധയിൽെപട്ടെത്ര. രേഖകൾ പരിശോധിച്ചശേഷം ധനസഹായം അപേക്ഷകെൻറ ബാങ്ക് അക്കൗണ്ടിലേക്ക് ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. തുക പ്രവാസിയുടെ എൻ.ആർ.െഎ അക്കൗണ്ടിലേക്ക് കൊടുക്കില്ലെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.