തിരുവനന്തപുരം: സംസ്ഥാനത്തിെൻറ സാമ്പത്തികനില അതിഗുരുതരമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാനങ്ങൾക്ക് വിഭജിക്കേണ്ട നികുതി വിഹിതത്തിൽ കേന്ദ്രം വൻ കുറവ് വരുത്തി. ഇൗ സമീപനം തുടർന്നാൽ അടുത്ത രണ്ട് വർഷത്തിനകം, സംസ്ഥാനത്തിന് കിട്ടിയിരുന്നതിൽ 32000 കോടി രൂപയുടെ കുറവ് വരും. ധനകമീഷൻ വിഹിതം അടുത്ത വർഷം 15000 കോടി ലഭിക്കും. അതിനടുത്ത വർഷം 4000 കോടിയും. പിന്നീട് കിട്ടില്ല. 2022 ജൂലൈക്ക് ശേഷം ജി.എസ്.ടി നഷ്ടപരിഹാരവും ലഭിക്കില്ല. കേസരി ജേണലിസ്റ്റ് ട്രസ്റ്റിലെ 'മീറ്റ് ദ പ്രസ്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധിയിലും വാഗ്ദാനങ്ങളിൽനിന്ന് സംസ്ഥാന സർക്കാർ പിന്നോട്ട് പോകില്ല. പൊതുമേഖല വിൽക്കില്ല. ജി.എസ്.ടി നഷ്ട പരിഹാരം അഞ്ച് വർഷം കൂടി നീട്ടണെമന്ന് അടുത്ത ജി.എസ്.ടി കൗൺസിലിൽ ആവശ്യപ്പെടും.
കേന്ദ്രം പിരിച്ചെടുത്ത നികുതിയിൽ സംസ്ഥാനത്തിന് തരാനുള്ളത് തരണം. കടംവാങ്ങൽ പരിധി വീണ്ടും കുറച്ചു. ഇത് അഞ്ച് ശതമാനമാക്കണം. വൈദ്യുതി ബോർഡിെൻറ കടഭാരം ഏെറ്റടുക്കാൻ കേന്ദ്രം വ്യവസ്ഥ െവച്ചിട്ടുണ്ട്. സഞ്ചിതനഷ്ടം അടക്കം ഇതിെൻറ സാമ്പത്തിക സാഹചര്യം പരിശോധിക്കും. കിഫ്ബി ശക്തമായി മുന്നോട്ടു കൊണ്ടുപോകും. സാമ്പത്തിക സാഹചര്യം മറികടക്കാനാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുേമ്പാൾ ആഗസ്റ്റിൽ നികുതിയിൽ 30 ശതമാനം വർധന വന്നു. എന്നാൽ, അത് കോവിഡിന് മുമ്പത്തേതിനേക്കാൾ താഴെയാണ്. സാമ്പത്തികരംഗം സജീവമാക്കും. വീണ്ടും സൗജന്യ ഭക്ഷ്യക്കിറ്റ് നൽകുന്നത് ആലോചിച്ചിട്ടില്ല. കോവിഡ് രണ്ടാംതരംഗത്തിെൻറ ആഘാതം പഠിക്കാൻ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തി.
എല്ലാ സംസ്ഥാനങ്ങളും സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്നുവെന്നും ധനമന്ത്രി പറഞ്ഞു. സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങൾ ഗൗരമായി കാണാതെ രാജ്യത്തിന് മുന്നോട്ടുപോകാനാകില്ല. ആറ് ലക്ഷം കോടിയുടെ ആസ്തിയാണ് കേന്ദ്രം വിൽക്കാൻ തീരുമാനിച്ചത്. ബ്രിട്ടീഷുകാരും നാട്ടുരാജ്യങ്ങളും ഉണ്ടാക്കിയ ആസ്തികൾ വരെ വിൽപനക്ക് െവച്ചിട്ടുണ്ട്. സാമ്പത്തിക നയത്തിലെ പ്രശ്നങ്ങളാണ് പണമില്ലാതാകാൻ കാരണം. വിത്തെടുത്ത് കുത്തലാണ് കേന്ദ്രം നടത്തുന്നത്. പ്രശ്നപരിഹാരത്തിന് സംസ്ഥാനങ്ങൾ യോജിച്ച നിലപാട് എടുക്കണമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.