ഒമ്പതുകാരിയെ പീഡിപ്പിച്ച അമ്പതുകാരൻ പിടിയിൽ

മാന്നാർ: ഒമ്പതുകാരിയെ ലൈംഗികമായിപീഡിപ്പിച്ച കേസിൽ പ്രതിയായ മധ്യവയസ്​കൻ പിടിയിൽ. മാന്നാർ കുരട്ടിശ്ശേരി പാവുക്കര വൈദ്യൻ കോളനിയിൽ അശ്വതി ഭവനത്തിൽ അപ്പുക്കുട്ടൻ (59) നെയാണ് പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​. പോക്സോ നിയമപ്രകാരമാണ്​ ​കേസെടുത്തിരിക്കുന്നത്​.

കഴിഞ്ഞ മെയിൽ പെൺകുട്ടിയെ വീട്ടിലേക്കു വിളിച്ചു കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ്​ പോലീസ്​ കേസ്​. മാന്നാർ പോലീസ് എസ്.എച്ച്.ഒ ജി. സുരേഷ് കുമാർ, എസ്.ഐ. മാരായ കെ. സുനുമോൻ, അരുൺ കുമാർ, ശ്രീകുമാർ, സീനിയർ സി.പി.ഒ ബിന്ദു എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.