തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച പനിബാധിച്ച് നാലുപേർകൂടി മരിച്ചു. എച്ച്1 എൻ1 ബാധിച്ച് ഒരാളും എലിപ്പനി ബാധിതരെന്ന് സംശയിക്കുന്ന മൂന്നുപേരും ആണ് മരിച്ചത്. കൂടാതെ ഹെപ്പെറ്റെറ്റിസ് എ ബാധിതനെന്ന് സംശയിക്കുന്ന ഒരാളും മരിച്ചു. എലിപ്പനിബാധിതരെന്ന് സംശയിക്കുന്ന ഇടുക്കി കല്ലയാർ വട്ടയാറിൽ ടി.വി. ഇബ്രാഹിം (58), പാലക്കാട് മുത്തുതല സ്വദേശി വിനോദ് കുമാർ (45), കോഴിക്കോട് കണ്ണങ്കര സ്വദേശി സുധീർ (39) എന്നിവരും എച്ച് 1 എൻ1 ബാധിച്ച് എറണാകുളം പൊന്നുരുന്നി സ്വദേശി സരസു (71) എന്നിവരുമാണ് മരിച്ചത്. ഹെപ്പറ്റെറ്റിസ് എ ബാധിച്ച് മരിച്ചത് മലപ്പുറം കൂട്ടായ് സ്വദേശി രഞ്ജിത് (49) ആണ്.
അതേസമയം, സംസ്ഥാനത്ത് തിങ്കളാഴ്ച 31355 പേർ പനി ചികിത്സതേടി എത്തി. ഇവരിൽ 822 പേരെ കിടത്തിചികിത്സക്കായി പ്രവേശിപ്പിച്ചു. 193 പേർക്ക് ഡെങ്കിപ്പനി സ്ഥീകരിച്ചു. രണ്ടുപേർക്ക് ചികുൻഗുനിയയും പിടികൂടി. തിരുവനന്തപുരം ആറാമട, പുത്തൻതോപ്പ് എന്നിവിടങ്ങളിലാണ് ചികുൻഗുനിയ കണ്ടെത്തിയത്. കൊല്ലത്താണ് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി ബാധിതർ ഉള്ളത്. ഇവിടെ 74 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തൊട്ടടുത്തുള്ള തിരുവനന്തപുരത്ത് 62 പേർക്കാണ് ഡെങ്കി ബാധിച്ചത്. എലിപ്പനി ബാധിച്ച ഒരാളാണ് സംസ്ഥാനത്ത് ഉണ്ടായത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ തിങ്കളാഴ്ച ഡെങ്കിപ്പനി ബാധിതരില്ലെന്ന് ആരോഗ്യവകുപ്പ് കണക്കുകൾ പറയുന്നു.
600 പേര്‍ക്ക് ഡെങ്കിപ്പനിയാണെന്ന് സംശയിക്കുന്നുമുണ്ട്. അതിസാരവുമായി ബന്ധപ്പെട്ട് 2958 പേര് സംസ്ഥാനത്ത് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. 13 പേര്‍ക്ക് എച്ച്1 എന്‍1ഉം രണ്ടുപേര്‍ക്ക് ചെള്ളുപനിയും 105 പേര്‍ക്ക് ചിക്കന്‍പോക്സും ഞായറാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.